This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെവെല്യൂഷന്‍ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെവെല്യൂഷന്‍ യുദ്ധം

Devolution War


ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയി XIV 1667-68 കാലത്ത് സ്പെയിനിനെതിരായി നടത്തിയ യുദ്ധം. സ്പെയിനിലെ രാജാവായിരുന്ന ഫിലിപ്പ് IV-ന്റെ (1605-65) പുത്രിയെയാണ് ലൂയി വിവാഹം കഴിച്ചിരുന്നത്. ഫിലിപ്പിന്റെ മരണത്തെത്തുടര്‍ന്ന് ലൂയി അധികാരക്കൈമാറ്റ പ്രശ്നം (devolution) ഉന്നയിച്ചു. എന്നാല്‍ സ്ത്രീധനത്തിനുപകരമായി ലൂയിയുടെ പത്നി ഭരണാവകാശം ഉപേക്ഷിച്ചിരുന്നുവെന്ന് സ്പെയിന്‍ ചൂണ്ടിക്കാട്ടി. ലൂയി ഇതംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഫ്രഞ്ചു സൈന്യം 1667-ല്‍ സ്പാനിഷ് നെതര്‍ലന്‍ഡ്സ് പിടിച്ചടക്കി. 1668 ജനുവരിയില്‍ യുണൈറ്റഡ് പ്രോവിന്‍സുകള്‍ (നെതര്‍ലന്‍ഡ്സിലെ സ്വതന്ത്ര രാജ്യങ്ങള്‍) ഇംഗ്ളണ്ടും സ്വീഡനുമായി സഖ്യമുണ്ടാക്കി. എന്നാല്‍ സഖ്യരാഷ്ട്രങ്ങളും ഫ്രാന്‍സും തമ്മില്‍ 1668 മേയില്‍ എയ്-ലാ-ഷെഫേല്‍ (Aix-La-Chapelle) ഉടമ്പടിയിലൂടെ സമാധാനം സ്ഥാപിച്ചു. ഇതനുസരിച്ച് സ്പാനിഷ് നെതര്‍ലന്‍ഡ്സിന്റെ ഒരു ചെറിയ ഭാഗം മാത്രം ഫ്രാന്‍സിനു ലഭിക്കുകയും മറ്റെല്ലാ പ്രദേശങ്ങളും സ്പെയിനിനു തിരിച്ചു കിട്ടുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍