This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെവിള്‍സ് ഐലന്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെവിള്‍സ് ഐലന്‍ഡ്

Devil's Island


അത്ലാന്തിക് സമുദ്രത്തിലെ ഒരു ചെറു ദ്വീപ്. മണല്‍ക്കാടുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ ദ്വീപ് ഉത്തര ഫ്രഞ്ച് ഗയാനയുടെ ഭാഗമാണ്. വിസ്തീര്‍ണം: 40 ച.കി.മീ. ഈ ദ്വീപും റോയല്‍, സെന്റ് ജോസഫ് ദ്വീപുകളും ചേര്‍ന്ന 'സേഫ്റ്റി ഐലന്‍ഡ്സ്' (Safety Islands) ദ്വീപസമൂഹമാണ് മുന്‍കാലത്ത് 'ഡെവിള്‍സ് ഐല ന്‍ഡ്സ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.


തെ. അമേരിക്കയില്‍ ഫ്രഞ്ച് ഗയാനാ തീരത്തു നിന്ന് ഉദ്ദേശം 13 കി.മീ. അകലെയാണ് ഡെവിള്‍സ് ഐലന്‍ഡിന്റെ സ്ഥാനം. 1852 മുതല്‍ 1946 വരെ ഈ ദ്വീപിലും ഫ്രഞ്ചു ഗയാനയുടെ ചില ഭാഗങ്ങളിലുമായി കുപ്രസിദ്ധിയാര്‍ജിച്ച ഒരു തടവുകേന്ദ്രം നിലവിലുണ്ടായിരുന്നു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട കുറ്റവാളികളെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. അനാരോഗ്യകരമായ കാലാവസ്ഥ മൂലം മിക്ക തടവുകാരും ഇവിടെ വച്ചുതന്നെ മരണപ്പെട്ടിരുന്നു. 1895-ല്‍ ഫ്രഞ്ച് സൈനിക തലവനായിരുന്ന ആല്‍ഫ്രഡ് ഡ്രേഫസ് (Alfred Dreyfus) ഇവിടെയെത്തിയതോടെയാണ് ഇവിടത്തെ തടവുകേന്ദ്രത്തിന്റെ ഭീകരമുഖം ലോകം അറിഞ്ഞത്.


1930-കളില്‍ ഫ്രഞ്ചു ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഇവി ടെ എത്തിയ ഫ്രഞ്ച് സാല്‍വേഷന്‍ ആര്‍മിയുടെ ഒരു സംഘമാണ് ഡെവിള്‍സ് ഐലന്‍ഡിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുവാനുള്ള ആദ്യ ശ്രമങ്ങളാരംഭിച്ചത്. 1938-ല്‍ ഇവിടേക്ക് തടവുകാരെ നാടു കടത്തുന്നത് നിറുത്തലാക്കുകയും 1946-ല്‍ തടവുകേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍