This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെല്‍വോക്സ്, പോള്‍ (1897 - 1994)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെല്‍വോക്സ്, പോള്‍ (1897 - 1994)

Delvaux,Paul


ബെല്‍ജിയന്‍ ചിത്രകാരന്‍. 1897 സെപ്. 23-ന് ജനിച്ചു. ആദ്യകാലത്ത് ബ്രസ്സല്‍സില്‍ വാസ്തുവിദ്യാ പരിശീലനം നേടുകയായിരുന്നു. പിന്നീടാണ ചിത്രകലാരംഗത്തേക്കു കടന്നത്. തുടക്കത്തില്‍ ഇംപ്രഷനിസ്റ്റ് ശൈലിയിലും പിന്നീട് എക്സ്പ്രഷനിസ്റ്റ് ശൈലിയിലും ചിത്രരചന നടത്തി. എന്നാല്‍ 1935 മുതല്‍ ചിരികോയുടേയും റെനേമാഗ്രിറ്റെയുടേയും സ്വാധീനത്തിനു വഴങ്ങി റിയലിസ്റ്റ് ശൈലി സ്വീകരിച്ചു. പിന്നീടങ്ങോട്ടുള്ള മിക്ക രചനകളും അതേ ശൈലിയില്‍ത്തന്നെയായിരുന്നു. ചിരികോ തുടങ്ങിവച്ച നാച്വറലിസ്റ്റിക് സര്‍റിയലിസമായിരുന്നു ഇദ്ദേഹം സ്വായത്തമാക്കി വിപൂലീകരിച്ചത്. രൂപങ്ങളെല്ലാം യഥാതഥ ക്ളാസിക് ശൈലിയിലും നിറവും പ്രതിപാദ്യവിഷയവും രൂപങ്ങളുടെ സ്ഥാനവും നവീനമായൊരു ശൈലിയിലും ആവിഷ്കരിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ ഉത്തമ മാതൃകകളിലൊന്നാണ് ഇദ്ദേഹത്തിന്റെ ദി എന്‍കൗണ്ടര്‍ എന്ന കലാസൃഷ്ടി (1938). സര്‍റിയലിസ്റ്റ് പ്രസ്ഥാനക്കാര്‍ ഇദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഇദ്ദേഹം സര്‍റിയലിസ്റ്റ് പ്രസ്ഥാനങ്ങളിലൊന്നിലും അംഗമായിരുന്നില്ല.
ദ് ഹാര്ഡ്സ്-പോള് ഡെല് വോക്സിന്റെ ഒരു പെയിന്‍റിങ്


ഇദ്ദേഹത്തിന്റെ രചനകളിലെ മുഖ്യ ദൃശ്യങ്ങള്‍ സ്ത്രീനഗ്നത പ്രദര്‍ശിപ്പിക്കുന്നവയാണ്. 1935 മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ചിത്ര ങ്ങളും നഗ്നതാ ദൃശ്യങ്ങള്‍ ഉള്‍‍ക്കൊള്ളുന്നവയാണ്. ഗ്രീക്കു ദേവാ ലയങ്ങളുടേയും ഇറ്റാലിയന്‍ മണിമന്ദിരങ്ങളുടേയും ആര്‍ഭാടപൂര്‍ ണമായ അകത്തളങ്ങളുടേയും തരളശോഭയാര്‍ന്ന വിശ്രമ മന്ദിരങ്ങ ളുടേയും വര്‍ണാഭമായ ഉദ്യാനങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ ആലേഖനം ചെയ്തിട്ടുള്ള നഗ്ന സ്ത്രീരൂപങ്ങളാണ് ഡെല്‍വോക് സിന്റെ പ്രധാന ചിത്രങ്ങളോരോന്നും. വിടര്‍ന്ന കണ്ണുകളും അഭി സാരികകളുടേതുപോലുള്ള മുഖഭാവങ്ങളും ഇദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രത്യേകതകളാണ്. അവയോരോന്നും സ്വപ്നാ ത്മകമായ അന്തരീക്ഷം ആവിഷ്കരിക്കുന്നതായി കാണാം. ദ് ഹാന്‍ഡ്സ് (1941) എന്ന ചിത്രം സ്വപ്നത്തിന്റെ നിഗൂഢതകള്‍ പലതും ഇഴചേര്‍ത്തു നെയ്തെടുത്ത ഒരു നവീന രചനയാണ്. 1944-ലെ സ്ളീപ്പിങ് വീനസ് ആണ് ഇദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്. ക്ളാസിക് രീതിയിലുള്ള രൂപവടിവുകള്‍ പിന്തുടര്‍ന്നുകൊണ്ട്, സര്‍ റിയലിസ്റ്റാവുകയും, വിലക്കുകള്‍ ലംഘിച്ചുകൊണ്ട് ലൈംഗികതയുടേയും രതിഭാവത്തിന്റേയും നിഗൂഢലാവണ്യം ആവാഹിച്ചെടുക്കു കയും ചെയ്ത ചിത്രകാരനാണ് പോള്‍ ഡെല്‍വോക്സ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍