This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെല്‍ബ്രൂക്, റുഡോള്‍ഫ് വൊണ്‍ (1817-1903)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:02, 2 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡെല്‍ബ്രൂക്, റുഡോള്‍ഫ് വൊണ്‍ (1817-1903)

Delbruck, Rudolph Von

പ്രഷ്യന്‍ രാജ്യതന്ത്രജ്ഞന്‍. ഇദ്ദേഹം 1817 ഏ. 16-ന് ബര്‍ലിനില്‍ ജനിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയശേഷം 1837-ല്‍ ഗവണ്‍മെന്റ് സര്‍വീസില്‍ പ്രവേശിച്ച ഡെല്‍ബ്രൂക് 1848-ല്‍ വാണിജ്യ മന്ത്രാലയത്തില്‍ നിയമിതനായി. വാണിജ്യാഭിവൃദ്ധിക്കു സഹായകമായ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1851-ല്‍ ഒരു കസ്റ്റംസ് യൂണിയന്‍ (സോള്‍വിറീന്‍; Zollverein) സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കി. 1857 മുതല്‍ 76 വരെ ഇദ്ദേഹം ബിസ്മാര്‍ക്കിന്റെ കീഴില്‍ ഭരണരംഗത്തു സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിസ്മാര്‍ക്കിന്റെ പിന്തുണയോടെ പ്രഷ്യക്കു പ്രയോജനകരമായ സ്വതന്ത്രകച്ചവടതന്ത്രങ്ങള്‍ ഇദ്ദേഹം ആവിഷ്ക്കരിച്ചിരുന്നു. 1862-ല്‍ ഫ്രാന്‍സുമായി ഒരു പ്രധാന വാണിജ്യക്കരാറുണ്ടാക്കി. വടക്കന്‍ ജര്‍മന്‍ സഖ്യ (North German Confederation)ത്തിന്റെ ചാന്‍സലറിയുടെ അധ്യക്ഷന്‍ ആയി 1867-ല്‍ നിയമിതനായ ഡെല്‍ബ്രൂക് 1871-ല്‍ ജര്‍മന്‍ സാമ്രാജ്യത്തിലെ (ബിസ്മാര്‍ക്കിന്റെ ജര്‍മനി) ചാന്‍സലറിയുടെ തലവനായും നിയമിതനായിരുന്നു. സാമ്പത്തിക നയങ്ങളില്‍ ബിസ്മാര്‍ക്കുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് 1876-ല്‍ ഇദ്ദേഹം രാജിവച്ചു. 1903 ഫെ. 1-ന് ഇദ്ദേഹം ബര്‍ലിനില്‍ മരണമടഞ്ഞു.

(എം. എല്‍. പ്രേമ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍