This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെറ്റെയ് ല്‍, എഡ്വേഡ് (1848 - 1912)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:50, 2 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡെറ്റെയ് ല്‍, എഡ്വേഡ് (1848 - 1912)

Detaille, Edovard

ഫ്രഞ്ച് ചിത്രകാരന്‍. 1848 ഒ. 5-ന് പാരിസില്‍ ജനിച്ചു. പ്രസിദ്ധചിത്രകാരനായ മെഷണിയറിന്റെ കീഴിലാണ് പരിശീലനം നടത്തിയത്. മിലിറ്ററിയെക്കുറിച്ച് വളരെ വിശദമായ പഠനങ്ങള്‍ നടത്തിയ ഡെറ്റെയ് ല്‍ യുദ്ധരംഗങ്ങളും പട്ടാള ജീവിതവും ക്യാന്‍വാസിലേക്കു പകര്‍ത്തി. 1867-ല്‍ സലോണില്‍ ഒരു ചിത്ര പ്രദര്‍ശനം നടത്തിയെങ്കിലും 1870-ല്‍ യുദ്ധസംബന്ധമായ ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. നെപ്പോള്‍ ഒന്നാമന്റേയും അദ്ദേഹത്തിന്റെ പട്ടാളത്തിന്റേയും ചിത്രങ്ങളാണ് ഡെറ്റെയ്ലിന്റെ രചനകളില്‍ മുന്നിട്ടു നില്‍ക്കുന്നത്.

അര്‍ജീരിയ, ഇംഗ്ലണ്ട്, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഡെറ്റെയ് ല്‍ വെയ് ല്‍‍സ് രാജകുമാരനും, സാര്‍ചക്രവര്‍ത്തിക്കും വേണ്ടി സേവനമനുഷ്ഠിച്ചു. 1883-ല്‍ എ.ഡിന്യൂവില്ലുമായി ചേര്‍ന്ന് രു വാല്യങ്ങളിലായി എല്‍ ആര്‍ മി ഫ്രങ്കേയ്സ് എന്ന കൃതി പ്രസിദ്ധീകരിച്ചു. മിലിറ്ററി ചിത്രങ്ങള്‍ക്കു പുറമേ കുറച്ചു പോര്‍ട്രെയ്റ്റുകളും ഡെറ്റെയ് ല്‍ വരച്ചിട്ടുണ്ട്. ചിത്രകാരനെന്നതിനുപുറമേ ഒരു മികച്ച നടനും കൂടിയായിരുന്നു ഇദ്ദേഹം. 1912 ഡി. 23-ന് ഡെറ്റെയ് ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍