This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെയ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:51, 2 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡെയ്റ

Deira

പുരാതന ആംഗ്ലോ-സാക്സന്‍ രാജ്യം. ഹംബര്‍ മുതല്‍ ടിന്‍ (Tyne) നദിവരെ വ്യാപിച്ചുകിടന്ന രണ്ട് ആംഗ്ലോ-സാക്സന്‍ രാജ്യങ്ങളില്‍ തെക്കുഭാഗത്തുള്ള രാജ്യമാണ് ഡെയ്റ. പിന്നീടു വടക്കുള്ള ബെര്‍നീഷ്യയുമായി യോജിച്ച് ഇത് 7-ാം ശ.-ത്തില്‍ നോര്‍ത്തുമ്പ്രിയ എന്ന രാജ്യമായി മാറി. ഡെയ്റയിലെ അറിയപ്പെട്ട ആദ്യ രാജാവായിരുന്ന ഏയ്ലി എ.ഡി. 560 മുതലാണ് രാജ്യം ഭരിച്ചിരുന്നത്. ഏയ്ലിയുടെ കാലശേഷം (സു. 588) ബെര്‍നീഷ്യയിലെ ഏത്തല്‍റിക്ക് ഈ പ്രദേശം പിടിച്ചടക്കി. ഏത്തല്‍റിക്കിന്റെ മകന്‍ ഏത്തല്‍ഫ്രിത്ത് ആണ് 616 വരെ ബെര്‍നീഷ്യയും ഡെയ്റയും ഭരിച്ചിരുന്നത്. 616 മുതല്‍ 632 വരെ ഏയ്ലിയുടെ മകന്‍ എഡ് വിന്‍ ആയിരുന്നു രാജാവായത്. ഇദ്ദേഹത്തിന്റെ ഒരു ബന്ധു ആയിരുന്ന ഓസ്റിക് 632 മുതല്‍ 633 വരെ ഡെയ്റയില്‍ ഭരണം നടത്തി. പിന്നീട് ഓസ്വാള്‍ഡിന്റെ ഭരണകാലത്ത് (633-641) ഡെയ്റ ബെര്‍നീഷ്യയില്‍ ലയിച്ചു. 641 മുതല്‍ 651 വരെ ഓസ്റിക്കിന്റെ മകനായ ഓസ്വിന്‍ ആണ് ഡെയ്റ ഭരിച്ചിരുന്നത്. 651-ല്‍ ഓസ് വിനെ കൊലപ്പെടുത്തിയിട്ട് ഓസ് വാള്‍ഡിന്റെ സഹോദരന്‍ ഒസ് വ്യൂ ഡെയ്റ പിടിച്ചടക്കി.

ഇതിനുശേഷം സാമന്തരാജാക്കന്മാരാണ് പലപ്പോഴും ഡെയ്റ ഭരിച്ചിരുന്നത്. ഓസ് വാള്‍ഡിന്റെ മകന്‍ ഓത്തെള്‍വാള്‍ഡ് 654 വരെ ഡെയ്റ ഭരിച്ചു. ഒസ് വ്യൂവിന്റെ പുത്രനായിരുന്ന ആല്‍ഫ്രിത്തും ആല്‍ഫ്രിത്തിന്റെ സഹോദരന്‍ ആല്‍ഫൈനും ഡെയ്റയിലെ സാമന്തരാജാക്കന്മാരായിരുന്നു.

(സി. മീര)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%86%E0%B4%AF%E0%B5%8D%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍