This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൂവീന്‍, ജോസഫ് (1869 - 1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൂവീന്‍, ജോസഫ് (1869 - 1939)

Duveen Joseph

ഇംഗ്ലണ്ടിലെ മില്‍ബാങ്കില്‍ ആദ്യത്തെ ബാരണായിരുന്ന ഡൂവീന്‍ ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്നു. ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും ചിത്രകലയെ പരമാവധി പ്രോത്സാഹിപ്പിച്ച ഒരു വ്യക്തിയാണിദ്ദേഹം. 1869 ഒ. 14-ന് ജനിച്ചു. മൂന്നു ദശകക്കാലം ലോകത്തിലെ ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്നു. അമേരിക്കയില്‍ നിന്നാണ് ഏറ്റവുമധികം ചിത്രങ്ങള്‍ ഇദ്ദേഹം ശേഖരിച്ചത്.

ഫ്രാങ്കോയ് സ്ബോച്ചറുടെ റൂമ്സ് ഇന്‍റോക്കോക്കോ, ഗിയോവന്നിബെല്ലിനിയുടെ ഫീസ്റ്റ് ഒഫ് ദ ഗോഡ്സ്, തോമസ് ഗെയ് ന്‍സ് ബറോയുടെ ബ്ളൂബോയ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ പലതും ഡുവീനിന്റെ ശേഖരത്തിലുണ്ടായിരുന്നു. ബെഞ്ചമിന്‍ അള്‍ട്ട്മാന്‍, ആന്‍ഡ്രൂമെലണ്‍, സാമുവല്‍ ക്രെസ്, ജോസഫ് വൈഡനര്‍ മുതലായ പ്രമുഖര്‍ ഡൂവീനിന്റെ ചിത്രശേഖരവുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തിയിരുന്നു.

ഒരു കലാസംരക്ഷകനെന്ന നിലയ്ക്ക് ഡൂവീന്‍ ബ്രിട്ടിഷ് മ്യൂസീയങ്ങള്‍ക്ക് അനേകം ചിത്രങ്ങള്‍ സംഭാവനയായി നല്‍കി. ഇതിനുപുറമേ മ്യൂസിയങ്ങള്‍ക്കും ചിത്രകാരന്മാര്‍ക്കും സാമ്പത്തിക സഹായവും നല്‍കുകയുണ്ടായി. ലന്‍ സര്‍വകലാശാലയില്‍ ഹിസ്റ്ററി ഒഫ് ആര്‍ട്ടിന് ഒരു ചെയര്‍ രൂപീകരിക്കുവാനും നടപടികള്‍ സ്വീകരിച്ചു.

1939 മേയ് 25-ന് ഡൂവീന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍