This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൂത്ര, യൂറിക്കോ ഗാസ്പര്‍ (1885 - 1974)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:16, 29 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡൂത്ര, യൂറിക്കോ ഗാസ്പര്‍ (1885 - 1974)

Dutra,Eurico Gaspar

ബ്രസീലിലെ മുന്‍ പ്രസിഡന്റ് (1945-51). ഇദ്ദേഹം 1885 മേയ് 18-ന് ബ്രസീലിലെ കൊയാബ(Cuiaba)യില്‍ ജനിച്ചു. 1910-ല്‍ സൈന്യത്തില്‍ ചേര്‍ന്ന ഡൂത്ര യുദ്ധകാര്യങ്ങളില്‍ സാമര്‍ഥ്യം പ്രകടിപ്പിച്ചിരുന്നു. ബ്രസീലിലെ യുദ്ധകാര്യ മന്ത്രിയായി 1936-ല്‍ ഇദ്ദേഹം നിയമിതനായി. സ്വേച്ഛാധിപത്യ പ്രവണതകളിലേക്കു നീങ്ങിയിരുന്ന ബ്രസീലില്‍ ഭരണഘടനാനുസൃതമായ ജനാധിപത്യ സംവിധാനം നടപ്പില്‍ വരുത്തണമെന്ന താത്പര്യക്കാരനായിരുന്നു ഇദ്ദേഹം. 1930-ല്‍ ബ്രസീലില്‍ അധികാരം പിടിച്ചെടുത്ത് സ്വേച്ഛാധിപത്യ രീതിയില്‍ ഭരണം നടത്തിവന്ന ഗെടൂലിയോ ഡോര്‍നെലസ് വാര്‍ഗാസ് ആയിരുന്നു ഡൂത്രയുടെ മുന്‍ഗാമിയായ പ്രസിഡന്റ്. 1945 ഒ.-ല്‍ നടക്കിേയിരുന്ന തെരഞ്ഞെടുപ്പ് തടയാന്‍ വാര്‍ഗാസ് പദ്ധതിയിട്ടു. ഇതോടെ സൈന്യം വാര്‍ഗാസിനെ പുറത്താക്കി. തുടര്‍ന്ന് 1945 ഡി.-ല്‍ ഡൂത്ര പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യഭരണം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ബ്രസീലില്‍ പൊതുവേ സമാധാനം നിലനിന്നിരുന്നു. ഡൂത്രയുടെ ഭരണം ബ്രസീലില്‍ ജനാധിപത്യം നിലനിര്‍ത്തുന്നതിനു സഹായകരമായെങ്കിലും ഇദ്ദേഹത്തിന്റെ സാമ്പത്തികനയം വിജയപ്രദമായിരുന്നില്ല. 1951 ജനു. വരെ ഡൂത്ര പ്രസിഡന്റു പദവിയില്‍ തുടര്‍ന്നു. 1974 ജൂണ്‍ 11-ന് റിയോ ഡി ജനിറോയില്‍ ഇദ്ദേഹം നിര്യാതനായി.

(ഡോ. ബി. സുഗീത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍