This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡുംഡുഭം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:06, 1 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡുംഡുഭം

മഹാഭാരതത്തിലും കഥാസരിത്സാഗരത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു വിശേഷസര്‍പ്പം. ഡുംഡുഭം എന്ന പദത്തിന്റെ സാധാരണ അര്‍ഥം നീര്‍ക്കോലി എന്നാണ്. സഹസ്രപാദമഹര്‍ഷി ഖഗമ മഹര്‍ഷിയുടെ ശാപംമൂലം ഡുംഡുഭം എന്ന സര്‍പ്പമായിത്തീര്‍ന്നു എന്നാണ് ഐതിഹ്യം. ഖഗമ മഹര്‍ഷി ഹോമം ചെയ്തുകൊണ്ടിരുന്നപ്പോള്‍ സഹസ്രപാദന്‍ പുല്ല് കൊണ്ടുണ്ടാക്കിയ ഒരു സര്‍പ്പത്തെ നേരമ്പോക്കിനായി ഖഗമന്റെ പുറത്തേയ്ക്കെറിഞ്ഞു. ഭയന്നുപോയ ഖഗമന്‍ മോഹാലസ്യപ്പെടുകയും, ഉണര്‍ന്നപ്പോള്‍ സഹസ്രപാദനെ സര്‍പ്പരൂപം ധരിക്കട്ടെയെന്ന് ശപിക്കുകയും ചെയ്തു. സഹസ്രപാദന്‍ ശാപമോക്ഷത്തിനായി അപേക്ഷിച്ചപ്പോള്‍ രുരു മഹര്‍ഷിയെക്കാല്‍ ശാപമോക്ഷം ലഭിക്കുമെന്ന് അറിയിച്ചു. ഡുംഡുഭം പീന്നീട് രുരു മഹര്‍ഷിയെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് ധര്‍മോപദേശം നല്‍കിയശേഷം ശാപമുക്തനായിത്തീരുകയും ചെയ്തു എന്നാണ് മഹാഭാരതം ആദിപര്‍വത്തില്‍ പരാമര്‍ശിച്ചു കാണുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%81%E0%B4%82%E0%B4%A1%E0%B5%81%E0%B4%AD%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍