This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിമിത്രിയസ് II (സു. ബി. സി. 161 - 125)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:53, 20 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിമിത്രിയസ് II (സു. ബി. സി. 161 - 125)

Demetrius II

സെല്യൂസിദ് വംശത്തിലെ ഒരു രാജാവ്. സിറിയയിലെ രാജാവായിരുന്ന ഡിമിത്രിയസ് ഒന്നാമന്റെ മകനായ ഇദ്ദേഹം ബി. സി. 145 മുതല്‍ 139 വരേയും പിന്നീട് 129 മുതല്‍ മരണം വരേയും സിറിയയിലെ രാജാവായിരുന്നു. നാടുകടത്തപ്പെട്ടിരുന്ന ഇദ്ദേഹം സിറിയയില്‍ മടങ്ങിയെത്തി അവിടെ അധികാരം സ്ഥാപിച്ചിരുന്ന അലക്സാണ്ടര്‍ ബലാസിനെ പരാജയപ്പെടുത്തി ബി. സി. 145-ല്‍ ഭരണം പിടിച്ചെടുത്തു. ഈ ഉദ്യമത്തില്‍ ഈജിപ്തിലെ ടോളമി ആറാമന്റെ സഹായം ഡിമിത്രിയസിനു ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് അസ്വസ്ഥത നിലനിന്നിരുന്നു. ബി. സി. 139-ല്‍ പാര്‍ത്തിയക്കാര്‍ ഇദ്ദേഹത്തെ ആക്രമിച്ചുതോല്‍പ്പിച്ച് തടവുകാരനാക്കി. 129-ല്‍ മോചിതനായി സിറിയയില്‍ തിരിച്ചെത്തി വീണ്ടും രാജാവായി സ്ഥാനമേറ്റു. ബി. സി. 125-ഓടെയുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ടു.

(ഡോ. ബി. സുഗീത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍