This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഡിയസ് ജൂലിയാനസ്, മാര്‍കസ് ( -എ. ഡി. 193)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിഡിയസ് ജൂലിയാനസ്, മാര്‍കസ് ( -എ. ഡി. 193)

Didius Julianus,Marcus

മുന്‍ റോമന്‍ ചക്രവര്‍ത്തി. ഇദ്ദേഹത്തിന്റെ ജനനം മിലാനില്‍ എ.ഡി. 130-കളില്‍ ആയിരുന്നിരിക്കാമെന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. ചക്രവര്‍ത്തിയാകുന്നതിനുമുമ്പ് റോമില്‍ പല ഉയര്‍ന്ന ഉദ്യോഗങ്ങളും ഇദ്ദേഹം വഹിച്ചിരുന്നു. അന്ന് ചക്രവര്‍ത്തിയായിരുന്ന പെര്‍റ്റിനാക്സ് കൊലചെയ്യപ്പെട്ടപ്പോള്‍ പുതിയ ചക്രവര്‍ത്തിയെ കണ്ടെത്താനുള്ള സന്നാഹങ്ങളുണ്ടായി. സമ്പത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം പുതിയ ആളിനെ നിശ്ചയിക്കേത് എന്ന ധാരണയുണ്ടായപ്പോള്‍ ഡിഡിയസ് ഏറ്റവും കൂടുതല്‍ തുക നല്‍കി ചക്രവര്‍ത്തിപദം കരസ്ഥമാക്കി. ഇദ്ദേഹം 193 മാ. 28-നാണ് ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്തത്. റോമന്‍ ജനതയും സെനറ്റും ഡിഡിയസിനോട് അപ്രീതി പുലര്‍ത്തിയിരുന്നു. സേനയുടെ സംരക്ഷണത്തോടുകൂടി മാത്രമേ ഇദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. ഡിഡിയസിനെ എതിര്‍ത്തിരുന്ന റോമിലെ ഒരു പ്രവിശ്യാ നേതാവായിരുന്ന സെപ്റ്റിമിയസ് സെവെറസിന്റെ സ്വാധീനത്താല്‍ സെനറ്റ് ഇദ്ദേഹത്തെ ചക്രവര്‍ത്തിപദത്തില്‍ നിന്നും നിഷ്ക്കാസിതനാക്കിയശേഷം സെവെറസിനെ ചക്രവര്‍ത്തിയാക്കി. 193 ജൂണ്‍ 1-ന് ഇദ്ദേഹം തന്റെ കൊട്ടാരത്തില്‍ കൊല ചെയ്യപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍