This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാന്‍ഡി ഡിന്‍മൊന്റ് ടെറിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാന്‍ഡി ഡിന്‍മൊന്റ് ടെറിയര്‍

Dandie Dinmont Terrior

ഒരു ടെറിയര്‍ നായ ഇനം. വലുപ്പം കുറഞ്ഞ ഇത്തരം നായ്ക്കള്‍ അസാമാന്യമായ കഴിവും വിവേകവും വൈദഗ്ധ്യവും പ്രകടിപ്പിക്കുന്നവയാണ്. ഇവയ്ക്ക് 20-28 സെ. മീ. ഉയരവും, എട്ടു കി.ഗ്രാം വരെ ഭാരവുമുണ്ടായിരിക്കും. ശരീരം നീളം കുറഞ്ഞതും ബലമുള്ളതുമാണ്. ശരീരത്തിലെ രോമങ്ങള്‍ പരുഷവും എളുപ്പത്തില്‍ പൊട്ടിപ്പോകുന്നതുമാണ്. തല വലുപ്പം കൂടിയതും ഗോളാകാരത്തിലുള്ളതുമായിരിക്കും. തലയില്‍ ഇളം കറുപ്പോ തവിട്ടോ നിറത്തില്‍ സില്‍ക്കു പോലുള്ള മൃദുരോമങ്ങളാണുള്ളത്.

ഡാന്‍ഡി ഡിന്‍മൊന്റ് ടെറിയര്‍

സ്കോട്ട്ലന്‍ഡിനും ഇംഗ്ലണ്ടിനും ഇടയ്ക്കുള്ള ഭൂപ്രദേശങ്ങളിലെവിടെയെങ്കിലുമായിരിക്കാം ഈ ഇനം ടെറിയറുകളുടെ ജന്മദേശമെന്ന് കരുതപ്പെടുന്നു. മുന്‍കാലങ്ങളില്‍ ചെറുജന്തുക്കളെ വേട്ടയാടാനായിരുന്നു ഇവയെ ഉപയോഗപ്പെടുത്തിയിരുന്നത്. വളരെ ശൗര്യമുള്ള ഇത്തരം ടെറിയറുകള്‍ യാതൊരു പ്രതിബന്ധങ്ങള്‍ക്കും വഴങ്ങാത്ത സ്വഭാവ സവിശേഷതയുള്ളവയാണ്. ഇവയെ പ്രേരിപ്പിച്ചാല്‍ മറ്റു ജന്തുക്കളോട് ഇവ വളരെ ശക്തമായി പോരാടും. സാധാരണയായി കുറുക്കനെയും മറ്റും വേട്ടയാടാന്‍ ഇവയെ ഉപയോഗിച്ചുവരുന്നു. ഇവയെ വളര്‍ത്തു നായ്ക്കളായും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. വലുപ്പം കുറഞ്ഞ ഇത്തരം നായ്ക്കളെ വളര്‍ത്താന്‍ വളരെക്കുറച്ചു സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ഇത്തരം നായ്ക്കളുടെ അമിത വാത്സല്യവും വിവേകവും അവസരോചിതമായി പെരുമാറാനുള്ള കഴിവും പ്രശംസനീയമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍