This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയറൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:15, 6 ജനുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡയറൈറ്റ്

Diorite

ഒരു പാതാളശില (Plutonic rock). കറുത്ത നിറമുള്ള ഡയറെറ്റില്‍പ്രധാനമായും പ്ലാജിയോക്ലെയ്സ് ഫെല്‍സ്പാര്‍, ഹോണ്‍ബ്ലന്‍ഡ്, പൈറോക്സീന്‍ എന്നീ ധാതവങ്ങളുടെ വന്‍തരികള്‍ അടങ്ങിയിരിക്കുന്നു. ചിലപ്പോള്‍ ചെറിയൊരു ശ.മാ. ക്വാര്‍ട്ട്സും ഉള്‍പ്പെടാം. ക്ഷാരീയ ഫെല്‍സ്പാറിന്റെ വര്‍ധനവ് ശിലയെ മോണ്‍സൊനൈറ്റാക്കി മാറ്റുന്നു. ഹോണ്‍ബ്ലന്‍ഡിന് കറുപ്പോ തവിട്ടോ നിറമായിരിക്കും. ക്വാര്‍ട്ട്സിന്റെ ശതമാനം വളരെ കൂടുതലുള്ള (67 ശ.മാ.) ഡയറൈറ്റിനെ ക്വാര്‍ട്ട്സ് ഡയറൈറ്റ് എന്ന് വിശേഷിപ്പിക്കുന്നു. മൈക്കാ ഡയറൈറ്റില്‍ മൈക്കയുടെ പരിണാമം കൂടുതലും ക്വാര്‍ട്ട്സിന്റെ ശ.മാ. കുറവുമായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍