This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡണ്‍ലപ്, ജോണ്‍ ബോയ്ഡ് (1840-1921)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:59, 9 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡണ്‍ലപ്, ജോണ്‍ ബോയ്ഡ് (1840-1921)

Dunlop,John Boyd

വായു നിറച്ച ടയര്‍ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച സ്കോട്ടിഷ് മൃഗഡോക്ടര്‍. അനവധി രാജ്യങ്ങളില്‍ ശാഖകളുള്ളതും ലോകത്തെ ഏറ്റവും വലിയ ടയര്‍ നിര്‍മാണ കമ്പനികളില്‍ ഒന്നുമായ ഡണ്‍ലപ് കമ്പനി സ്ഥാപിച്ചത് ജോണ്‍ ബോയ്ഡ് ഡണ്‍ലപ് ആണ്. 1840 ഫെ. 5-ന് സ്കോട്ട്ലന്‍ഡ്സിലെ അയര്‍ഷെയറില്‍ ഇദ്ദേഹം ജനിച്ചു. 1867-ല്‍ ബെല്‍ഫാസ്റ്റിലെത്തി ഒരു മൃഗഡോക്ടറായി സേവനമനുഷ്ഠിച്ചുവരവേ തന്റെ പുത്രന്‍ കളിക്കാനുപയോഗിക്കുന്ന മുച്ചക്രചവിട്ടുവണ്ടിയുടെ കട്ടറബ്ബര്‍ ചക്രങ്ങള്‍

ജോണ്‍ ബോയ്ഡ് ഡണ്‍ലപ്

സൃഷ്ടിക്കുന്ന കുലുക്കം പരിഹരിക്കുന്നതിനു വേണ്ടിയാണ്, ജോണ്‍ ഡണ്‍ലപ് കാറ്റു നിറച്ച റബ്ബര്‍ ചക്രങ്ങള്‍ (ടയറുകള്‍) നിര്‍മിച്ചത്. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനുള്ള കുത്തകാവകാശം 1888-ല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് ഇദ്ദേഹത്തിന് നല്‍കി. 1890-ല്‍ ഇതിന്റെ നിര്‍മാണവും ആരംഭിച്ചു. 1845-ല്‍ വില്യം തോംസണ്‍ എന്ന ബ്രിട്ടിഷുകാരന് കാറ്റു നിറച്ച ടയറിന്റെ നിര്‍മാണാവകാശം ലഭിച്ചിരുന്നെങ്കിലും, അത് പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. റബ്ബര്‍ ടയര്‍ നിര്‍മാണ രംഗത്തെ ഒട്ടേറെ കുത്തകാവകാശങ്ങള്‍ നേടിയെടുത്ത ഡണ്‍ലപ് മലയായിലും മറ്റും അനവധി റബ്ബര്‍ തോട്ടങ്ങള്‍ ആരംഭിച്ചു. ക്രമേണ, ബ്രിട്ടിഷ് സാമ്രാജ്യത്തിലെ ഏറ്റവും വലിയ റബ്ബര്‍ തോട്ട ഉടമയായി ഡണ്‍ലപ് വളര്‍ന്നു. എന്നാല്‍ പില്‍ക്കാലത്ത് ഈ തോട്ടങ്ങളില്‍ നല്ലൊരു ഭാഗവും മലയന്‍ പൗരന്മാര്‍ക്കുതന്നെ ഡണ്‍ലപ് കമ്പനി വില്‍ക്കുകയുണ്ടായി. 1980-കളില്‍ യൂറോപ്പിലേയും അമേരിക്കയിലേയും പ്രവര്‍ത്തനങ്ങളുടെ ഗണ്യമായ ഭാഗവും സഹകമ്പനിയായ ജപ്പാനിലെ സുമിറ്റോമോ റബ്ബര്‍ ഇന്‍ഡസ്ട്രീസിനു ഡണ്‍ലപ് കമ്പനി കൈമാറി. 1921 ഒ. 23-ന് അയര്‍ലണ്ടിലെ ഡബ്ലിനില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍