This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൊക്കോയ്ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:45, 8 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ട്രൊക്കോയ്ഡ്

Trochoid

ഒരു നേര്‍രേഖയില്‍ ഒരേ തലത്തില്‍ ഒരു വൃത്താകാര വസ്തു

ഉരുളുമ്പോള്‍ അതിന്റെ ആര (radius)ത്തിലോ നീട്ടപ്പെട്ട ആരരേഖയിലോ ഉള്ള ഒരു ബിന്ദു സഞ്ചരിക്കുന്ന വക്രം. ഉരുളുന്ന വൃത്തത്തിന്റെ ആരം a-യും ബിന്ദുവിന് വൃത്തകേന്ദ്രത്തില്‍നിന്നുള്ള ദൂരം b-യും എന്നു സങ്കല്പിക്കുക. b<a ആകുമ്പോള്‍ വക്രത്തെ കര്‍ട്ടേറ്റ് സൈക്ളോയ്ഡ് (curtate cycloid) എന്നും
‌200px
b>a ആകുമ്പോള്‍ വക്രത്തെ പ്രോലേറ്റ് സൈക്ളോയ്ഡ്(prolate cycloid) എന്നും പറയുന്നു. b=a ആയാല്‍ (അതായത് ബിന്ദു വൃത്തപരിധിയിലായാല്‍) വക്രം സൈക്ളോയ്ഡ് ആണ്.

വൃത്തം നേര്‍രേഖയെ സ്പര്‍ശിക്കുന്ന ബിന്ദുവിലേക്കുള്ള ആരവും, പഥം കണ്ടുപിടിക്കേ ബിന്ദു ഉള്‍ക്കൊള്ളുന്ന ആരവും തമ്മിലുള്ള കോണം റേഡിയന്‍ അളവില്‍ θ ആയാല്‍ ട്രൊക്കോയ്ഡിന്റെ പ്രാചലിക സമീകരണങ്ങള്‍ (parametric equations) ഇവയാണ്.

x = aθ-b sin θ,y=a-b Cos θ

(പ്രൊ. കെ. ജയചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍