This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈക്ക്രോയിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:10, 8 ജനുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ട്രൈക്ക്രോയിസം

Trichroism

പ്രകാശപരമായി അസമദിശീയ (anisotorpic) സുതാര്യ ക്രിസ്റ്റലുകളില്‍ക്കൂടി ധവളപ്രകാശം കടന്നുപോകുമ്പോള്‍ ആഗിരണം ചെയ്യപ്പെട്ട് വ്യത്യസ്ത നിറങ്ങളായി കാണപ്പെടുന്ന പ്രതിഭാസം. ഈ സ്വഭാവവിശേഷം പ്രകടമാക്കുന്ന ക്രിസ്റ്റലുകളെ ട്രൈക്ക്രോയിക് ക്രിസ്റ്റലുകള്‍ എന്നു പറയുന്നു. ഉദാ. കോര്‍ഡിയെറൈറ്റ് (cordierite). ഇത്തരം ക്രിസ്റ്റലുകളുടെ ക്യൂബിന്റെ മൂന്നു ജോടി വശങ്ങളില്‍ക്കൂടിയും വ്യത്യസ്ത നിറങ്ങളിലാണ് പ്രകാശം സഞ്ചരിക്കുന്നത്.

രണ്ടു പ്രാകാശിക അക്ഷങ്ങളുള്ള ദ്വി-അക്ഷീയ (bizxial)ക്രിസ്റ്റലുകളിലാണ് ട്രൈക്ക്രോയിസം കാണപ്പെടുന്നത്. ഇത്തരം ക്രിസ്റ്റലുകള്‍ക്ക് മൂന്നു മുഖ്യ അപവര്‍ത്തനാങ്കങ്ങള്‍ ഉണ്ടായിരിക്കും. പ്രകാശത്തിന്റെ ധ്രുവണത്തിന്റെ (polarization) ദിശ അനുസരിച്ച് ഓരോ നിറവും ആഗിരണം ചെയ്യപ്പെടുകയോ മന്ദനം ചെയ്യപ്പെടുകയോ ചെയ്യുന്നു. പ്രകാശത്തിന്റെ കമ്പനം, അപവര്‍ത്തനാങ്കമനുസരിച്ച് X - ദിശയിലാണെങ്കില്‍ പ്രകാശം മഞ്ഞ നിറത്തിലും Y ദിശയിലാണെങ്കില്‍ തീവ്ര വയലറ്റ് നിറത്തിലും Z ദിശയിലാണെങ്കില്‍ വെള്ള നിറത്തിലും കാണപ്പെടും.

ക്രിസ്റ്റല്‍ അക്ഷങ്ങളുടെ അഭിവിന്യാസം (orientation) അനുസരിച്ച് അതില്‍ക്കൂടി കടന്നുവരുന്ന പ്രകാശത്തിന്റെ നിറം മാറ്റിയെടുക്കാം. അതിനു തക്ക രീതിയില്‍ ക്രിസ്റ്റലുകള്‍ മുറിച്ചെടുക്കാനും ഇന്നു കഴിയുന്നുണ്ട്. ഈ കാരണത്താല്‍ ട്രൈക്ക്രോയിസം എന്ന പ്രയോഗമോ പകരമായി ഉപയോഗിച്ചുവന്ന പ്ലിയോക്രോയിസം (pleochroism) എന്ന പദമോ ഇന്ന് പ്രചാരത്തിലില്ല. ഇവയ്ക്കു പകരം രേഖീയ (linear) ഡൈക്ക്രോയിസം, വൃത്തീയ (circular) ഡൈക്ക്രോയിസം എന്നിങ്ങനെ വിവേചിച്ച് പ്രയോഗിക്കുകയാണ് പതിവ്. നോ: ഡൈക്ക്രോയിസം

(ഡോ. വി. ഉണ്ണിക്കൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍