This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈക്കൂറിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൈക്കൂറിസ്

Trichuris

കശേരുകികളിലെ ഒരിനം പരാദവിര. ട്രൈക്കോകെഫാലിഡ (Trichocephalida) ഗോത്രത്തിലെ ട്രൈക്കൂറോയ്ഡിയ (Trichuroidea) അതികുടുംബത്തില്‍പ്പെടുന്നു. ശാ.നാ.: ട്രൈക്കൂറിസ് ട്രൈക്കിയൂറ (Trichuris trichiura). 'ചാട്ടവിര' എന്ന പേരിലും ഇത് അറിയപ്പെടുന്നു. ആണ്‍-പെണ്‍ വിരകളുടെ ചാട്ടയുടെ ആകൃതിയാണ് ഈ പേരിനു നിദാനം.

ഏകദേശം 35 മി. മീറ്ററോളം നീളമുള്ള വിരകളായതിനാല്‍ ഇവയെ പെട്ടെന്ന് കാണാന്‍ കഴിയും. ഇവയുടെ ശരീരത്തിന് പ്രകടമായ രണ്ടു ഭാഗങ്ങളുണ്ട്; ഗ്രസികയും (oesophagus) അനുബന്ധഗ്രന്ഥികളും (sitchosome) ഉള്ള നീളംകൂടി വീതികുറഞ്ഞ മുന്നറ്റവും, പ്രത്യുത്പാദനാവയവങ്ങളുള്ള വീര്‍ത്ത പിന്നറ്റവും. മലിനമായ ഭക്ഷണം, പ്രത്യേകിച്ചും പാചകം ചെയ്യാതെ ഭക്ഷിക്കുന്ന പച്ചക്കറികള്‍ എന്നിവയില്‍ പറ്റിയിരിക്കുന്ന വിരയുടെ മുട്ടകളാണ് ചാട്ടപ്പുഴു രോഗത്തിനു കാരണമാകുന്നത്. ആതിഥേയരുടെ കുടലില്‍ വച്ച് മാത്രമേ മുട്ടവിരിയാറുള്ളൂ. പ്രായപൂര്‍ത്തിയെത്തിയ വിരകള്‍ കുടലില്‍ പറ്റിപ്പിടിച്ചിരിക്കും. ആതിഥേയരുടെ മലത്തില്‍ കൂടിയാണ് വിരയുടെ മുട്ടകള്‍ പുറത്തുവരുന്നത്. 20 ദിവസം കൊണ്ട് മുട്ടവിരിഞ്ഞ് പൂര്‍ണവളര്‍ച്ചയെത്തിയ വിരകളായിത്തീരുന്നു. നോ.ചാട്ടപ്പുഴു രോഗം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍