This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രഞ്ചിങ് യന്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രഞ്ചിങ് യന്ത്രം

Trenching machine

ഉറച്ച തറ കുഴിക്കാനോ മൃദുവായ പാറ പൊട്ടിച്ചു മാറ്റാനോ ഉപയോഗിക്കുന്ന ഉപകരണം. ഡിച്ചെര്‍, ഡിച്ചിങ് ചക്രം എന്നും ഇവ അറിയപ്പെടുന്നു. യന്ത്രത്തില്‍ തന്നെയുള്ള ഇന്ധന സ്രോതസ്സ് പ്രയോജനപ്പെടുത്തി സഞ്ചരിക്കാനാവുന്ന ട്രെഞ്ചിങ് യന്ത്രത്തിലെ ചക്രങ്ങളില്‍ റബര്‍ ടയറുകളോ ടാങ്കുകളിലെപ്പോലെ തുടര്‍ചങ്ങലയോ ആണ് ഘടിപ്പിക്കുന്നത്.

തറ കുഴിക്കാന്‍ രണ്ടു തരം സംവിധാനം ഉപയോഗിക്കാറുണ്ട്. ഒന്ന്, യന്ത്രത്തിന്റെ മുന്‍ഭാഗത്ത് വലിയൊരു ചക്രം ഘടിപ്പിച്ച് അതിന്റെ അരികുകളില്‍ 'ബക്കറ്റുകള്‍' തൂക്കിയിടുന്നു. രണ്ടു ഒരു വലിയ ഏണി അഥവാ ബൂമില്‍ (boom) തുടര്‍ ചങ്ങല ഘടിപ്പിച്ച് അവ കറങ്ങുമ്പോള്‍ കൂടെ കറങ്ങുന്ന പാകത്തില്‍ കോരികള്‍ തൂക്കിയിടുന്നു.

ട്രെഞ്ചിങ് യന്ത്രം മുന്നോട്ടു നീങ്ങുമ്പോള്‍ ബക്കറ്റുകള്‍ തുക്കിയിട്ടിരിക്കുന്ന സംവിധാനം കറങ്ങിത്തുടങ്ങും. ഇത് തറയില്‍ ഊക്കോടെ ഇടിച്ച് കുഴിക്കുന്നു. ബക്കറ്റുകളില്‍ / കോരികളില്‍ മണ്ണ് / പാറക്കഷണങ്ങള്‍ ശേഖരിച്ച് അവയെ ഒരു കണ്‍വേയര്‍ സംവിധാനത്തിലൂടെ യന്ത്രത്തിന്റെ രണ്ടു വശത്തുമായി കുന്നുകൂട്ടിയിട്ട ശേഷം അവയെ പിന്നീട് നീക്കം ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍