This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോവി, ഡൊണാള്‍ഡ് ഫ്രാന്‍സിസ് (1875-1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോവി, ഡൊണാള്‍ഡ് ഫ്രാന്‍സിസ് (1875-1940)

Tovey,Donald Francis

ഇംഗ്ലീഷ് സംഗീതജ്ഞന്‍. 1875 ജൂലൈ 15-ന് ജനിച്ചു. പിയാനോയിലും സംഗീത രചനയിലും ചെറുപ്പത്തിലേതന്നെ പ്രാവീണ്യം നേടി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ബാലിയറ്റ് കോളജില്‍ നിന്ന് 1898-ല്‍ ബിരുദമെടുത്തു. പെട്ടെന്നുതന്നെ ലന്‍, വിയന്ന തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ചേംബര്‍ സംഗീതവിരുന്നുകള്‍ ഒരുക്കിക്കൊണ്ട് സംഗീതലോകത്ത് ശ്രദ്ധേയനായി. എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ 1914 മുതല്‍ സംഗീത പ്രൊഫസര്‍ ആയിരുന്നു.

ഒരു സിംഫണി (1913)യും ഒരു ഓപ്പറയും (1932) ഒരു സെല്ലോ കണ്‍സോര്‍ട്ടു (1934) മാണ് ടോവിയുടെ രചനകളില്‍ മുഖ്യമായവ. ഇവ മൂന്നും തന്റെ സുഹൃത്തായ പാബ്ളോ കാസല്‍സിനുവേണ്ടിയായിരുന്നു ഇദ്ദേഹം രചിച്ചത്. ഇവയ്ക്കെല്ലാം പുറമേ ടോവിയെ അനശ്വരനാക്കുന്നത് ഇദ്ദേഹമെഴുതിയിട്ടുള്ള സംഗീതത്തെ സംബന്ധിച്ചുള്ള കുറിപ്പുകളാണ്. അവ 1935-നും 44-നുമിടയ്ക്കായി എസ്സേയ്സ് ഇന്‍ മ്യൂസിക്കല്‍ അനാലിസിസ് എന്ന പേരില്‍ ഏഴു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാക്കിന്റെ ആര്‍ട്ട് ഒഫ് ഫ്യൂഗിനും ബീഥോവന്റെ പിയാനോ സൊണറ്റുകള്‍ക്കും എഴുതിയിട്ടുള്ള വ്യാഖ്യാനങ്ങളും ടോവി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബീഥോവനെക്കുറിച്ച് ഇദ്ദേഹമെഴുതിയ ഒരപൂര്‍ണ കൃതി മരണാനന്തരം 1944-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1935-ല്‍ ഇദ്ദേഹത്തിന്നൈറ്റ്' പദവി ലഭിച്ചു. 1940 ജൂല. 10-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍