This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറസ് ജലസന്ധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോറസ് ജലസന്ധി

Torres strait

ദക്ഷിണപസിഫിക് സമുദ്രത്തിലെ ഒരു ജലസന്ധി. ആസ്റ്റ്രേലിയയെയും ന്യൂ ഗിനിയയെയും തമ്മില്‍ വേര്‍തിരിക്കുന്ന ഈ ജലസന്ധി അറാഫുറാ (Arafura) കടലിനെയും കോറല്‍ കടലിനെയും (coral sea) തമ്മില്‍ ബന്ധിപ്പിക്കുന്നു. വീതി: 150 കി.മീ. സ്പാനിഷ് നാവികനായിരുന്ന ലൂയിസ് വേസ് ദ ടോറസ് (Luis Vaez de Torres) ആണ് ഈ ജലസന്ധി ആദ്യം കണ്ടെത്തിയത് (1606). ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ് ഇതിന് 'ടോറസ് ജലസന്ധി' എന്നു നാമകരണം ചെയ്തിരിക്കുന്നത്. കടലിനടിയിലെ അഗ്നിപര്‍വതാഗ്രങ്ങള്‍ ടോറസ് ജലസന്ധിയിലെ പ്രധാന ദ്വീപുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. തേഴ്സ്ഡേ ഐലന്‍ഡ്, പ്രിന്‍സ് ഒഫ് വെയ് ല്‍സ്, പൊസഷന്‍ എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ.

ടോറസ് ജലസന്ധിയിലുള്‍പ്പെടുന്ന പ്രധാന ദ്വീപുകള്‍ ഭരണപരമായി ആസ്റ്റ്രേലിയയുടെ കീഴില്‍ വരുന്ന ക്വീന്‍സ്ലാന്‍ഡ് സംസ്ഥാനത്തിന്റെ ഭാഗമാണ്. തേഴ്സ്ഡേ ഐലന്‍ഡിലെ പോര്‍ട്ട് കെന്നഡിയാണ് ഭരണകേന്ദ്രം. ദ്വീപു നിവാസികളില്‍ ഭൂരിഭാഗവും പാപ്പുവന്‍സിന്റേയും, മലേനേഷ്യന്‍സിന്റേയും ചില സ്വഭാവ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പ്രത്യേക നരവംശ വിഭാഗത്തില്‍പ്പെടുന്നവരാണ്.

ടോറസ് ജലസന്ധിയിലെ പവിഴപ്പുറ്റുകളും മണല്‍ത്തിട്ടകളും കാരണം ഇതിലൂടെ സുഗമ ഗതാഗതം സാധ്യമല്ലാതായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍