This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോര്‍സ്റ്റെന്‍സണ്‍, ലെന്നാര്‍ട്ട് (1603 - 51)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോര്‍സ്റ്റെന്‍സണ്‍, ലെന്നാര്‍ട്ട് (1603 - 51)

Torstenson, Lennart

സ്വീഡിഷ് ഫീല്‍ഡ് മാര്‍ഷല്‍. യുദ്ധഭൂമിയില്‍ നടത്തുന്ന ആയുധ വിന്യാസത്തില്‍ പെട്ടെന്ന് മാറ്റം വരുത്താനുള്ള രീതികള്‍ വികസിപ്പിച്ചെടുത്തതിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധിനേടിയത്. സ്വീഡണിലെ ഫോര്‍സ്റ്റെനയില്‍ 1603 ആഗ. 17-ന് ഇദ്ദേഹം ജനിച്ചു. 1618-ല്‍ ഗുസ്റ്റാവ് II അഡോള്‍ഫിന്റെ കീഴില്‍ പരിചാരകനായി ജോലിക്കു ചേര്‍ന്നു. തുടര്‍ന്ന് യുദ്ധരീതികള്‍ പഠന വിധേയമാക്കിയ ഇദ്ദേഹം ഗുസ്റ്റാവിന്റെ സൈന്യത്തില്‍ കേണലായി സ്ഥാനമേറ്റെടുത്തു. ലോകത്തിലെ പ്രഥമ കാലാള്‍പ്പട റജിമെന്റ് രൂപീകരിച്ച് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. ക്രമേണ സ്വീഡിഷ് സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് പദവി വരെ ഉയര്‍ന്നു. തുടര്‍ന്നു, യുദ്ധഭൂമിയില്‍ യുദ്ധത്തിനിടയ്ക്ക് ആയുധ വിന്യാസത്തില്‍ പെട്ടെന്ന് മാറ്റം വരുത്താനുള്ള തന്റെ ചില പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും അവ പ്രയോജനപ്പെടുത്തി ജന്‍കോവിലെ യുദ്ധത്തില്‍ (1645) വിജയം കൈവരിക്കുകയും ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ 1646-ല്‍ ജോലിയില്‍ നിന്ന് വിരമിച്ച ഇദ്ദേഹത്തിന് 1647-ല്‍ പ്രഭു (count) പദവി നല്‍കപ്പെട്ടു. സ്റ്റോക്ക്ഹോമില്‍ വച്ച് 1651 ഏ. 7-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍