This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോര്‍ഷന്‍ (ഭൌതികശാസ്ത്രം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോര്‍ഷന്‍ (ഭൌതികശാസ്ത്രം)

Torsion

ബല ആഘൂര്‍ണ(torque)ത്തിനു വിധേയമായി തിരിയുന്ന വസ്തുവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വിഭേദം (strain). ഒരറ്റം ഉറപ്പിച്ചുവച്ചുകൊണ്ട് ഒരു സിലിറാകാര ദണ്ഡോ സ്റ്റ്രക്ചറല്‍ ബീമോ നെടുകെയുള്ള അക്ഷത്തിനു ലംബമായി തിരിക്കുമ്പോള്‍ അത് ടോര്‍ഷനിലാണ് എന്നു പറയാം. ബലയുഗ്മത്താല്‍ (couple) രണ്ട് അഗ്രങ്ങളും വിപരീത ദിശകളില്‍ തിരിക്കപ്പെടുമ്പോഴും വസ്തുവില്‍ ടോര്‍ഷന്‍ ഉണ്ടാകുന്നു.

ടോര്‍ഷനു വിധേയമാകുന്ന വസ്തു ഒരു പരിധിവരെ ആ ടോര്‍ഷനെ പ്രതിരോധിക്കുന്നു; അതായത് ബല ആഘൂര്‍ണം നീക്കപ്പെടുമ്പോള്‍ പൂര്‍വാവസ്ഥയെ പ്രാപിക്കാനുള്ള പ്രവണത പ്രദര്‍ശിപ്പിക്കുന്നു. ഹെലിക്കല്‍ അഥവാ പിരിയാകൃതിയിലുള്ള ചുരുളുകളോടുകൂടിയ സ്പ്രിങുകള്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍, റബ്ബര്‍ ബാന്‍ഡ് പ്രത്യേക രീതിയില്‍ പിരിച്ചുവച്ച് പ്രവര്‍ത്തിപ്പിക്കുന്ന ചില കളിപ്പാട്ടങ്ങള്‍ എന്നിവ ഈ ഗുണവിശേഷത അടിസ്ഥാനമാക്കി നിര്‍മിക്കുന്നവയാണ്. ആട്ടോമൊബൈലുകളിലെ സ്പ്രിങുകളും ഈ സവിശേഷഗുണത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ടോര്‍ഷന്‍ ദണ്ഡുകളാണ്.

ചെറുത്തുനില്‍ക്കാന്‍ കഴിയുന്നതിനും അതീതമായ ടോര്‍ഷനു വിധേയമാകുന്ന വസ്തു അപരൂപണം (shear) ചെയ്യപ്പെടുകയോ പൊട്ടിപ്പോകുകയോ ചെയ്യുന്നു. അതിനാല്‍ സ്റ്റ്രക്ചറല്‍ ബീമുകള്‍, ഗിയര്‍ ഷാഫ്റ്റുകള്‍, എന്‍ജിനീയറിങ് മേഖലയില്‍ ഉപയോഗപ്പെടുത്തുന്ന ചില യന്ത്രഭാഗങ്ങള്‍ (ഉദാ. എന്‍ജിന്‍ ഷാഫ്റ്റുകള്‍, കപ്പലിന്റെ പ്രൊപ്പലര്‍ ഷാഫ്റ്റുകള്‍) എന്നിവ രൂപകല്പന ചെയ്യുമ്പോള്‍ത്തന്നെ, അവയില്‍ ഉത്പാദിപ്പിക്കപ്പെട്ടേക്കാവുന്ന ടോര്‍ഷനെ പ്രതിരോധിക്കാന്‍ പ്രാപ്തമാണോ എന്ന് ഉറപ്പുവരുത്തേതുണ്ട്.

ടോര്‍ഷനു വിധേയമായ ഒരു സിലിറാകാര ദണ്ഡിന്റെ ചിത്രം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. \phi= \frac{R\theta}{L}എന്ന സമീകരണം വഴി ഹെലിക്കല്‍ കോണവും ടോര്‍ഷനല്‍ കോണവും തമ്മിലുള്ള ബന്ധം കണക്കാക്കാം. ഇവിടെ

φ- ഹെലിക്കല്‍ കോണം (Shear strain)

R - ആരം (Radius)

θ - ടോര്‍ഷനല്‍ കോണം

L- സിലിറിന്റെ നീളം

ടോര്‍ഷനു വിധേയമായ ദണ്ഡ്

ടോര്‍ഷന് എതിരായുള്ള പ്രതിരോധം ദണ്ഡിന്റെ ദൃഢത (rigidity) നിര്‍ണയിക്കുന്നു. എന്നാല്‍ സ്ഥിരമായ വിരൂപണ (distortion)ത്തിന് എതിരായുള്ള പ്രതിരോധം വസ്തുവിന്റെ ഇലാസ്തികതയെ ആശ്രയിച്ചിരിക്കുന്നു. ഒരേ പദാര്‍ഥത്താല്‍ നിര്‍മിതമായ വിവിധ സിലിറാകാര ദണ്ഡുകളില്‍ ടോര്‍ഷന്‍ ഉത്പാദിപ്പിക്കാനാവശ്യമായ ബല ആഘൂര്‍ണം, അവയുടെ വ്യാസത്തിന്റെ നാലാം ഘാതത്തിന് (d4) ആനുപാതികമായിരിക്കും. വൃത്തീയ പരിച്ഛേദം (circular section) അല്ലാതെയുള്ള ദണ്ഡുകള്‍ക്ക് ദൃഢത താരതമ്യേന കുറവാണ്. അതിനാല്‍ തിരിയല്‍ വിഭേദം (twisting section) പ്രതിരോധിക്കാന്‍ സിലിറാകാര ദണ്ഡുകള്‍ ഉപയോഗപ്പെടുത്തുന്നതാണ് അഭികാമ്യം. നോ: ടോര്‍ക്ക്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍