This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോം-ടോം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോം-ടോം

Tom-Tom

ഒരു പ്രാചീന ചര്‍മവാദ്യം. സിലിര്‍ ആകൃതിയിലുള്ള തടികൊണ്ടു നിര്‍മിച്ചതും ഒരു വശം മാത്രം തുകല്‍ കൊണ്ട് പൊതിഞ്ഞതുമായ വാദ്യമാണ് ഇതിന്റെ ആദിമ രൂപം. അതില്‍ കൈകൊണ്ട് കൊട്ടിയാണ് നാദം

ടോം-ടോം
പുറപ്പെടുവിക്കുക. പൊതുവെ ഉച്ചസ്ഥായിയിലുള്ള സ്വരമാണ് ഇതില്‍ നിന്ന് പുറപ്പെടുന്നത്. അമരിന്ത്യന്‍ വംശജരുടെയിടയിലും കിഴക്കന്‍ രാജ്യങ്ങളിലെ ഗോത്രമേഖലയിലും ഇത് ആദിമകാലത്തുതന്നെ നിലനിന്നിരുന്നു. ഇത് ഒരു വാദ്യത്തിന്റെയെന്നതിലേറെ ഇത്തരം വാദ്യങ്ങളുടെ പൊതുനാമധേയമാണ്. രണ്ടുവശവും തുകല്‍ പൊതിഞ്ഞ തരം ടോം-ടോമും നിലവിലുണ്ട്. അതില്‍ ഇരുവശങ്ങളെയും ചരടുകള്‍ കൊണ്ട് ബന്ധിച്ചിരിക്കും. ചരടുകള്‍ക്കിടയില്‍ ലോഹ വളയങ്ങളുമുണ്ടാകും. വളയങ്ങളുടെ സ്ഥാനം മാറ്റി ശ്രുതിവ്യത്യാസം വരുത്തുന്നതിനുള്ള സൗകര്യവും ഇതിലുണ്ട്. ഇത്തരം വാദ്യങ്ങളില്‍ കൈകൊണ്ടു കൊട്ടുന്നതുപോലെ തന്നെ തടികൊണ്ടും കൊട്ടാറുണ്ട്. ഇതിന്റെ പരിഷ്കൃതരൂപമായ ഇരട്ട വാദ്യവും ടോം-ടോം എന്നു തന്നെ അറിയപ്പെടുന്നു. ഇവ ആധുനിക പാശ്ചാത്യ നൃത്തത്തിലും അപൂര്‍വം ഓര്‍ക്കെസ്ട്രകളിലും വിശേഷനാദം സൃഷ്ടിക്കുന്നതിനായി ഉപയോഗിച്ചുവരുന്നു.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%82-%E0%B4%9F%E0%B5%8B%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍