This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈബേണ്‍ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:59, 11 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൈബേണ്‍ നദി

Tyburn river

ലണ്ടനിലെ ഒരു നദി. മുമ്പ് തൂക്കു വധശിക്ഷയ്ക്ക് കുപ്രസിദ്ധമായിരുന്നു ഈ നദീതീരം. മധ്യകാലഘട്ടത്തില്‍ നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ ഒരു മുഖ്യ സ്രോതസ്സ് ടൈബേണ്‍ നദിയായിരുന്നു.

ഹാംപ്സ്റ്റെഡ് ഉന്നതതടങ്ങളിലെ രണ്ടു ഭൂഭാഗങ്ങളില്‍ നിന്നാണ് ടൈബേണ്‍ നദി ഉദ്ഭവിച്ചിരുന്നത്. റീജന്റ് ഉദ്യാനവും ഗ്രീന്‍ പാര്‍ക്കും കടന്ന്, ടൈബേണ്‍ തേംസ് നദിയിലേക്കൊഴുകിയെത്തിയിരുന്നു. ബക്കിങ്ഹാം കൊട്ടാരം നിലകൊള്ളുന്ന പ്രദേശത്തിനടുത്താണ് ഈ സംഗമം സംഭവിക്കുന്നത്.

ടൈബേണ്‍ നദി ഇപ്പോള്‍ പൂര്‍ണമായും ഭൂപ്രതലത്തിനടിയിലൂടെയാണൊഴുകിക്കൊണ്ടിരിക്കുന്നത്. ഈ പ്രദേശത്ത് ഇപ്പോഴുള്ള മാര്‍ബിള്‍ കമാനത്തിനടുത്തായി മുമ്പ് കുറ്റവാളികളെ കൊല്ലുന്നതിനുള്ള തൂക്കുമരങ്ങള്‍ സ്ഥാപിച്ചിരുന്നു. ആദ്യകാലത്ത് സ്ഥിരമായി ഉറപ്പിച്ച നിലയിലായിരുന്നു ഇവ. 18-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ഇളക്കി മാറ്റാവുന്ന തരത്തില്‍ ഇവ സ്ഥാപിക്കപ്പെട്ടു. ആഭ്യന്തരയുദ്ധകാലത്തെ പ്രമുഖ നേതാക്കളായിരുന്ന ഒളിവര്‍ ക്രോംവെല്‍, ഹെന്റി അയര്‍ട്ടന്‍ തുടങ്ങിയവരുടെ അസ്ഥികൂടങ്ങള്‍ 1661-ല്‍ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍