This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറന്‍സ് (195?-159?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെറന്‍സ് (195?-159?)

Terence

ടെറന്സ് (ഒരു ശില്പം)

റോമന്‍ ഹാസ്യനാടകകൃത്ത്. ഗ്രീക്കുകഥകളുടെ ലാറ്റിന്‍ഭാഷയിലുള്ള അവതരണമാണ് ഇദ്ദേഹം നടത്തിയത്. മിഴിവുറ്റ കഥാപാത്രങ്ങളും കെട്ടുറപ്പുള്ള കഥയും ടെറന്‍സിന്റെ നാടകങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടിക്കൊടുത്തു. ദ് വിമന്‍ ഒഫ് ആന്‍റോസ്, ദ് സെല്‍ഫ്റ്റോര്‍മെന്റര്‍, ദ് യുനക്ക്, ഫോര്‍മിയോ, ദ് മദര്‍ ഇന്‍ലാ, ദ് ബ്രദേഴ്സ് എന്നിവയാണ് ടെറന്‍സിന്റെ മികച്ച നാടകങ്ങള്‍. രണ്ടു സഹോദരന്മാരെ സംബന്ധിക്കുന്ന പ്രബോധനപരമായ ഒരു നാടകമാണ് ദ് ബ്രദേഴ്സ്. സഹോദരന്മാരില്‍ ഒരാള്‍ നാഗരികനും മറ്റെയാള്‍ ഗ്രാമീണനുമാണ്. ഗ്രാമീണന്റെ ഓരോ കുട്ടിയെ ഇരുവരും വളര്‍ത്തുന്നു. ഗ്രാമീണന്‍ കുട്ടിയെ കൂടുതല്‍ നിയന്ത്രിക്കുമ്പോള്‍ നാഗരികന്‍ തന്റെ സംരക്ഷണയിലുള്ള കുട്ടിയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. മനുഷ്യ സ്വഭാവത്തെ ആധാരമാക്കി വിദ്യാഭ്യാസം നല്‍കണമെന്ന സന്ദേശമാണ് നാടകകൃത്ത് നല്‍കുന്നത്. ടെറന്‍സിന്റെ ജീവിതം ഈ നാടകത്തില്‍ പ്രതിഫലിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാര്‍ത്തേജില്‍ ജനിച്ച ടെറന്‍സ് അടിമയായി റോമിലെത്തുകയും ഒരു സെനറ്റര്‍ അദ്ദേഹത്തിനു വിദ്യാഭ്യാസം നല്‍കി വിമോചിപ്പിക്കുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍