This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെര്‍ബ്രുഗ്ഘന്‍ ഹെന്‍ട്രിക് (1588 - 1629)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെര്‍ബ്രുഗ്ഘന്‍ ഹെന്‍ട്രിക് (1588 - 1629)

Terbrugghen,Hendrick

ഡച്ച് ചിത്രകാരന്‍. ഉത്തര യൂറോപ്പിലെ കാരവാഗിയോയുടെ അനുകര്‍ത്താക്കളില്‍ പ്രമുഖനാണിദ്ദേഹം. ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച ടെര്‍ബ്രുഗ്ഘന്‍ വിദ്യാഭ്യാസത്തിനുശേഷം കുറേക്കാലം റോമില്‍ ചെലവഴിച്ചു. നെതര്‍ലാന്റ്സില്‍ തിരിച്ചെത്തിയപ്പോള്‍ കാരവാഗിസത്തിന്റെ വക്താവായ ഹോണ്‍തോഴ്സ്റ്റുമായി സഹകരിച്ച് ചിത്രരചന നടത്തി. വീണ്ടും ഇറ്റലിയിലേക്കുപോയ ടെര്‍ബ്രുഗ്ഘന്റെ പില്ക്കാല ചിത്രങ്ങള്‍ തികച്ചും കാരവാഗിസ്റ്റ് ശൈലിയിലായിരുന്നു.

ടെര്‍ബ്രുഗ്ഘന്‍ അടിസ്ഥാനപരമായി ഒരു മതാധിഷ്ഠിതചിത്രകാരനാണെങ്കിലും വേറിട്ടുനില്‍ക്കുന്ന ചില ചിത്രങ്ങളാണ് അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കിയത്. തെളിഞ്ഞ പശ്ചാത്തലത്തില്‍ കറുത്ത രൂപങ്ങളെ അവതരിപ്പിക്കുന്ന 'ഫ്ളൂട്ട് പ്ളെയേഴ്സ്' ഇതിന് ഉത്തമോദാഹരണങ്ങളാണ്. 1627-ല്‍ നെതര്‍ലാന്റ്സിലെത്തിയ റൂബെന്‍സ് ഇദ്ദേഹത്തെ വളരെയേറെ പ്രശംസിച്ചു. എന്നാല്‍, 18, 19 നൂറ്റാണ്ടുകളില്‍ ടെര്‍ബ്രുഗ്ഘന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. ചരിത്രകാരന്മാരും ചിത്രസമാഹകരും ഇദ്ദേഹത്തെ ഏറെക്കുറെ അവഗണിക്കുകയാണുണ്ടായത്. ഇരുപതാം നൂറ്റാണ്ടിലുണ്ടായ കാരവാഗിക് ശൈലിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനൊപ്പം ടെര്‍ബ്രൂഗ്ഘന്റെ കാവ്യാത്മകരചനകളും ജനപ്രീതിക്കു പാത്രമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍