This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലര്‍, തിയൊഡര്‍ ബ്രൂസ്റ്റര്‍ (1925- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെയ്ലര്‍, തിയൊഡര്‍ ബ്രൂസ്റ്റര്‍ (1925- )

Taylor,Theodore Brewster

അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1925 ജൂല. 11-ന് മെക്സിക്കോയില്‍ ജനിച്ചു. ന്യൂഹാംപ്ഷയര്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഇദ്ദേഹം ലോസ് അലമോസ് സയന്റിഫിക് ലബോറട്ടറിയില്‍ സൈദ്ധാന്തിക വിഭാഗത്തില്‍ ജോലി സ്വീകരിച്ചു.

തിയൊഡര് ബ്രൂസ്റ്റര് ടെയ്ലര്

ആണവോര്‍ജത്തിന്റെ സേനാസംബന്ധമായ വിവിധ ഉപയോഗരീതികളിലായിരുന്നു ടെയ്ലര്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. സൈനികാവശ്യങ്ങള്‍ക്കു യോജിച്ച രീതിയില്‍ താരതമ്യേന ചെറുതും ഭാരം കുറഞ്ഞതും ചെലവു കുറഞ്ഞതുമായ അണു വിഖണ്ഡന ആയുധങ്ങളുടെ നിര്‍മിതിയില്‍ ഇദ്ദേഹം വിജയിച്ചു. പിന്നീട് ആണവോര്‍ജത്തിന്റെ സമാധാനപരമായ പ്രയോഗങ്ങളില്‍ മുഴുകിയ ടെയ്ലര്‍, 'സെയ്ഫ് റിയാക്റ്റര്‍ പ്രോജക്റ്റ്'-ന് രൂപം നല്‍കി. ട്രിഗ (TRIGA) റിസര്‍ച് റിയാക്റ്ററിന്റെ നിര്‍മിതിയിലൂടെ ന്യൂട്രോണുകളും ക്രിസ്റ്റല്‍ ലാറ്റിസുകളിലെ ഹൈഡ്രജന്‍ അണുക്കളും തമ്മിലുള്ള ഊര്‍ജക്കൈമാറ്റ പ്രക്രിയയെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ പില്ക്കാലത്തു നടന്നു. യു.എസ്. അറ്റോമിക് എനര്‍ജി കമ്മിഷന്റെ 'ഇ.ഒ. ലോറന്റ്സ് മെമ്മോറിയല്‍ അവാര്‍ഡ്' 1965-ല്‍ ടെയ്ലര്‍ക്കു ലഭിച്ചു. സ്പുട്നിക്ക് കന്റെ വിക്ഷേപണശേഷം ബഹിരാകാശക്കപ്പലുകളുടെ പ്രേഷണ പഠനങ്ങള്‍ക്കായി ഓറിയ്ണ്‍ (Orion) പ്രോജക്റ്റിനു ടെയ്ലര്‍ നേതൃത്വം നല്‍കി.

ജനറല്‍ ഡൈനമിക്സ് കോര്‍പറേഷനില്‍ സീനിയര്‍ റിസര്‍ച് അഡ്വൈസര്‍, ഹൈ എനര്‍ജി ഡൈനമിക്സ് വകുപ്പിന്റെ അധ്യക്ഷന്‍, ഡിഫന്‍സ് വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്റ്റര്‍, ഇന്റര്‍ നാഷണല്‍ റിസര്‍ച് ആന്‍ഡ് ടെക്നിക്കല്‍ കോര്‍പറേഷന്‍ ബോര്‍ഡില്‍ അധ്യക്ഷന്‍, പ്രിന്‍സ്റ്റണില്‍ വിസിറ്റിങ് ലക്ചറര്‍ എന്നീ ഔദ്യോഗിക പദവികളില്‍ ടെയ്ലര്‍ സേവനമനുഷ്ഠിച്ചു. അമേരിക്കന്‍ അസ്സോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഒഫ് സയന്‍സ്, ദി അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റി, ഇന്റര്‍നാഷണല്‍ സോളാര്‍ എനര്‍ജി സൊസൈറ്റി എന്നിവയില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗം കൂടിയായിരുന്നു ഇദ്ദേഹം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍