This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയിന്‍, ഹിപ്പോളൈറ്റ് (അഡോള്‍ഫെ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെയിന്‍, ഹിപ്പോളൈറ്റ് (അഡോള്ഫെ)(1828 - 93)

Taine,Hippolyte(Adolfe)

ഹിപ്പോളൈറ്റ് ടെയിന്

ഫ്രെഞ്ച് നിരൂപകനും ചരിത്രകാരനും തത്ത്വചിന്തകനും. ഫ്രാന്‍സിലെ വൗസിയേഴ്സില്‍ 1828-ല്‍ ജനിച്ചു. പാരീസില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം നിരൂപണരംഗത്തേക്കു തിരിഞ്ഞു. ആ നിലയില്‍ പേരെടുത്ത ശേഷം തത്ത്വചിന്താസരണിയിലേക്ക് കൂടി ശ്രദ്ധപതിപ്പിച്ചു. പ്രത്യക്ഷവാദ തത്ത്വചിന്താപദ്ധതി (Positivism) ആയിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട മേഖല. ധാര്‍മികഗുണങ്ങളെയും കലാപരമായ മേന്മയെയും ശാസ്ത്രീയപദസമുച്ചയത്തിന്റെ സഹായത്തോടെ വര്‍ണിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ ഈ വിഭാഗത്തില്‍പ്പെട്ട കൃതികള്‍. സമകാലിക ഫ്രാന്‍സിന്റെ ഉദ്ഭവം എന്ന് അര്‍ഥം വരുന്ന ലെ ഒറിജിനെസ് ദെ ല ഫ്രാന്‍സ് കന്റെംപൊറെയ്ന്‍ (Les Origines de la France Contemporaine, 1875-'94) ആണ് പ്രകൃഷ്ടകൃതിയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഫ്രെഞ്ച് വിപ്ലവകാരികളും വിപ്ലവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഈ കൃതിയില്‍ രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 1893-ല്‍ ഹിപ്പോളൈറ്റ് ടെയിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍