This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടീഹ്വാന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടീഹ്വാന

Tijuana

വടക്കുപടിഞ്ഞാറന്‍ മെക്സിക്കോയിലെ ഒരു നഗരം. പസിഫിക് തീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം ബാജാ കലിഫോര്‍ണിയ (Baja California) സംസ്ഥാനത്തിന്റെ ഭാഗമാണ്. ജനസംഖ്യ: 989,000 (95 ല.).

യു. എസ്. അതിര്‍ത്തിക്കു തൊട്ടുതെക്കാണ് ടീഹ്വാനയുടെ സ്ഥാനം. ഇക്കാരണത്താല്‍ ഒരു 'അതിര്‍ത്തി ടൂറിസ്റ്റ് കേന്ദ്രം' (Border resort) എന്ന നിലയില്‍ ഇത് ഏറെ പ്രാധാന്യം നേടിയെടുത്തിരിക്കുന്നു; പ്രത്യേകിച്ചും കാലിഫോര്‍ണിയക്കാര്‍ക്കിടയില്‍. ഏറെ ജനപ്രീതിയുള്ള ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ടീഹ്വാന.

ധാരാളം ലഘു വ്യവസായങ്ങള്‍ ടീഹ്വാനയിലുണ്ട്. ഇലക്ട്രോണിക് സാമഗ്രികള്‍, തുണിത്തരങ്ങള്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവ മുഖ്യ വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. നഗരത്തിനു ചുറ്റുമായി വികസിച്ചിട്ടുള്ള കാര്‍ഷികമേഖല ഫലപ്രദമായ രീതിയില്‍ ജലസേചന സൗകര്യങ്ങളുള്ളതാണ്. കാര്‍ഷികവൃത്തി മറ്റൊരു മുഖ്യ ഉപജീവനമാര്‍ഗം ആയി മാറിയിരിക്കുന്നതും ഇതേ കാരണംകൊണ്ടുതന്നെയാണ്. ഗോതമ്പ്, ബാര്‍ലി, മുന്തിരി തുടങ്ങിയവയാണ് മുഖ്യ കാര്‍ഷികവിളകള്‍. 1950-നുശേഷമാണ് ടീഹ്വാനയില്‍ കാര്യമായ ജനസംഖ്യാവര്‍ധനവുണ്ടായത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%80%E0%B4%B9%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍