This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിറെഡെന്റിസ് (1748 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:08, 22 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടിറെഡെന്റിസ് (1748 - 92)

Tiradentes

ബ്രസീലിലെ ദേശീയ നേതാവ്. ജോക്വിം ജോസ് ദെ സില്‍വ സേവ്യര്‍ എന്നാണ് ശരിയായ പേര്. ബ്രസീലില്‍ മിനാസ് ജെറെയ്സിലെ പോംബാ (ഇപ്പോള്‍ ടിറെഡെന്റ്സ്) ആണ് ജന്മനാട്. 1748 ന. 12-ന് ഇദ്ദേഹം ജനിച്ചു. ബ്രസീലിലെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി ഇദ്ദേഹം കരുതപ്പെടുന്നു. വ്യാപാരിയായും സൈനിക ഉദ്യോഗസ്ഥനായും ദന്തപരിപാലകനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദന്തപരിപാലകന്‍ എന്നര്‍ഥം വരുന്ന ടിറെഡെന്റിസ് എന്ന പേരിലാണ് ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്.

റിപ്പബ്ലിക്കന്‍ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന ഇദ്ദേഹം പോര്‍ച്ചുഗീസ് ഭരണത്തിന്‍കീഴില്‍നിന്നും ബ്രസീലിനെ മോചിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പോര്‍ച്ചുഗീസ് ഭരണത്തിനെതിരായ പ്രസ്ഥാനമായ ഇന്‍കോണ്‍ഫിഡെന്‍ഷ്യ മിനെറ'യില്‍ 1780-കളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ഇദ്ദേഹം അതിന്റെ നേതാക്കളിലൊരാളായി ഉയര്‍ന്നു. അമേരിക്കന്‍ വിപ്ലവത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ബ്രസീലില്‍ ജനാധിപത്യം സ്ഥാപിക്കുകയെന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ബ്രസീലിന് ഒരു റിപ്പബ്ലിക്കന്‍ ഭരണഘടനയാണ് വേണ്ടതെന്ന അഭിപ്രായക്കാരനായിരുന്നു ഇദ്ദേഹം. പദ്ധതി പ്രാവര്‍ത്തികമാകുംമുമ്പ് ചതിയില്‍പ്പെട്ട് ടിറെഡെന്റിസ് ഉള്‍പ്പെടെയുള്ള പ്രസ്ഥാനത്തിന്റെ നേതാക്കള്‍ അറസ്റ്റിലായി (1789). പ്രസ്ഥാനത്തിന്റെ നേതൃത്വം സ്വയം സമ്മതിച്ചതോടെ ഇദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. 1792 ഏ. 21-ന് റയോ ദെ ജനെറോയില്‍ ഇദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍