This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിച്ച്നര്,എഡ് വേര്ഡ് ബ്രാ‍ഡ്ഫോര്ഡ്(1867-1927)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടിച്ച്നര്‍, എഡ്വേര്‍ഡ് ബ്രാഡ്ഫോര്‍ഡ് (1867 - 1927)

Titchener Edward Bradford

ബ്രിട്ടീഷ്-അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍. 1867 ജനു. 11-നു ഇംഗ്ലണ്ടിലെ ചിച്ചെസ്റ്ററില്‍ (Chichester) ജനിച്ചു. ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ ചേര്‍ന്ന് തത്ത്വശാസ്ത്രവും ജീവശാസ്ത്രവും പഠിച്ചശേഷം ലീപ്സിഗിലുള്ള വില്യം വൂണ്ടിന്റെ ഗവേഷണസ്ഥാപനത്തിലെ ഫെലോ ആയി മനഃശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും അവഗാഹം നേടി. അക്കാലത്ത് മനഃശാസ്ത്രത്തിനു ഇംഗ്ലണ്ടില്‍ വേണ്ടത്ര അംഗീകാരം ലഭിക്കാതിരുന്നതിനാല്‍ ടിച്ച്നര്‍ അമേരിക്കയിലേക്കു പോയി (1893). ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ 35 വര്‍ഷം മനഃശാസ്ത്രത്തിന്റെ പ്രൊഫസര്‍ ആയി ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.

മനഃശാസ്ത്രപഠനങ്ങള്‍ക്ക് അന്തര്‍ നിരീക്ഷണരീതി (Introspection)യാണ് ടിച്ച്നര്‍ അവലംബിച്ചത്. മറ്റു മനഃശാസ്ത്ര പഠനരീതികളോട് തികച്ചും നിഷേധാത്മകമായ ഒരു സമീപനമാണ് ഇദ്ദേഹം സ്വീകരിച്ചത്. ഇന്ദ്രിയാനുഭവങ്ങളുടെ സവിശേഷ സ്വഭാവത്തെ ആസ്പദമാക്കി വ്യക്തിയുടെ വികാരവിചാരങ്ങളെ വിശകലനം ചെയ്യാന്‍ കഴിയുമെന്ന സിദ്ധാന്തം ഇദ്ദേഹത്തെ ആധുനിക മനഃശാസ്ത്രജ്ഞര്‍ക്കിടയില്‍ ശ്രദ്ധേയനാക്കി. വ്യക്തിയുടെ അനുഭവങ്ങളെ വിശകലനം ചെയ്യാന്‍ നാഡീവ്യൂഹത്തെക്കുറിച്ചുള്ള അറിവ് അനുപേക്ഷണീയമാണെന്നതായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരു നിഗമനം. ടിച്ച്നര്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നാല് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച എക്സ്പിരിമെന്റല്‍ സൈക്കോളജി(1901 - 1905)യാണ് ഏറ്റവും പ്രധാന കൃതി. 1927 ആഗ. 3-ന് ന്യൂയോര്‍ക്കിലെ ഇത്താക്കയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍