This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാലവേര യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:34, 19 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടാലവേര യുദ്ധം

Talawera Battle

ഇംഗ്ലണ്ടും സഖ്യരാഷ്ട്രമായ സ്പെയിനും ഫ്രാന്‍സിനെതിരായി 1809-ല്‍ നടത്തിയ യുദ്ധം. മധ്യ സ്പെയിനില്‍ താഗസ് നദിക്കരയിലെ ടാലവേര എന്ന സ്ഥലത്തായിരുന്നു യുദ്ധം നടന്നത്. നെപ്പോളിയാനിക് യുദ്ധങ്ങളിലെ പെനിന്‍സുലാര്‍ യുദ്ധത്തിന്റെ ഭാഗമായി 1809 ജൂല.-ല്‍ നടന്ന യുദ്ധമാണ് ഇത്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് സ്പെയിനില്‍ അതിക്രമിച്ചുകടന്ന് തന്റെ സഹോദരന്‍ ജോസഫ് ബോണപ്പാര്‍ട്ടിനെ അവിടെ രാജാവാക്കിയിരുന്നു. ജോസഫിനെ തോല്പ്പിക്കാന്‍ ബ്രിട്ടീഷ് സൈന്യം ആര്‍തര്‍ വെല്ലസ്ലിയുടെ (ഇന്ത്യയിലെ ഗവര്‍ണര്‍ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവിന്റെ സഹോദരനും പില്ക്കാലത്തെ വെല്ലിങ്ടണ്‍ പ്രഭുവും) നേതൃത്വത്തിലും സ്പാനിഷ് സൈന്യം ക്വെസ്റ്റ (Cuesta)യുടെ നേതൃത്വത്തിലുമായിരുന്നു യുദ്ധം ചെയ്തത്. ജൂല. 27-നും 28-നും യുദ്ധം നടന്നു. 28-ന് നടന്ന യുദ്ധത്തില്‍ ഫ്രഞ്ചുസേന സംയുക്ത ബ്രിട്ടീഷ്-സ്പെയിന്‍ സൈന്യത്തോട് പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് ജോസഫ് ബോണപ്പാര്‍ട്ടിന് മാഡ്രിഡിലേക്കു പിന്‍വാങ്ങേണ്ടതായും വന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍