This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍ക്വിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:00, 19 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടാര്‍ക്വിനി

Tarquinii

ഒരു പ്രാചീന എട്രൂസ്കന്‍ നഗരം. ഇപ്പോള്‍ ടാര്‍ക്വിനിയ എന്ന് അറിയപ്പെടുന്നു. മധ്യ ഇറ്റലിയില്‍ റോമിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ബി.സി. 800 മുതലേ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നാണ് കരുതിപ്പോരുന്നത്. എട്രൂസ്കന്‍ ലീഗിന്റെ ആസ്ഥാനമായിരുന്നു ടാര്‍ക്വിനി എന്നും ഗ്രീസുമായി സാംസ്കാരികവും വാണിജ്യപരവുമായ ബന്ധം ഉണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ബി.സി. 2-ാം ശ.വരെ ടാര്‍ക്വിനി ഒരു പ്രബല നഗരമായി നിലനിന്നിരുന്നു. ഏഴും ആറും ശതകങ്ങളില്‍ ഏറെ അഭിവൃദ്ധി പ്രാപിച്ചതായി കാണാം. 4-ാം ശ.-ല്‍ റോമുമായുണ്ടായ യുദ്ധങ്ങള്‍ ടാര്‍ക്വിനിയെ ദുര്‍ബലപ്പെടുത്തി. ഇതോടെ ടാര്‍ക്വിനിയുടെ സ്വതന്ത്ര നിലനില്‍പ്പ് ഇല്ലാതാവുകയും ഒരു റോമന്‍ നഗരമായി (ഫെഡറേറ്റഡ് സ്റ്റേറ്റ്) മാറുകയും ചെയ്തു. 6-ഉം 8-ഉം ശ.ങ്ങളിലെ യുദ്ധങ്ങളെത്തുടര്‍ന്ന് ടാര്‍ക്വിനിയിലെ ജനങ്ങള്‍ സമീപത്തുള്ള കോര്‍നെറ്റോ (Corneto) എന്ന പ്രദേശത്തേക്കുമാറി. 1920- ഓടെ ഈ സ്ഥലത്തിന് ടാര്‍ക്വിനിയ എന്ന പേരുണ്ടായി. 1930-കളില്‍ ഇവിടെ നിരവധി പുരാവസ്തു പര്യവേക്ഷണങ്ങള്‍ നടന്നു.

എട്രൂസ്കന്‍ സംസ്കാരാവശിഷ്ടങ്ങളുടെ മികച്ച ഒരു മ്യൂസിയം ഇവിടെയുണ്ട്. മ്യൂസിയം സ്ഥിതിചെയ്യുന്ന 15-ാം ശ. -ലെ വിറ്റലേഷി കൊട്ടാരം (Palazzo Vitelleschi) രണ്ടാം ലോകയുദ്ധത്തിലുണ്ടായ കേടുപാടുകള്‍ മാറ്റി പുതുക്കിപ്പണിതിരിക്കുന്നു. ടാര്‍ക്വിനിയില്‍ കണ്ടെത്തിയിട്ടുള്ള ശവകുടീരങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്ന ചിത്രപ്പണികളില്‍ നിന്നും പ്രാചീന ടാര്‍ക്വിനിയിലെ ജീവിതരീതികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാണ്. നോ: എട്രൂസ്കന്‍ കല, എട്രൂസ്കര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍