This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാപീസ്, അന്തോണി (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാപീസ്, അന്തോണി (1923 - )

Tapies, Antoni

അന്തോണി ടാപീസിന്റെ ഒരു രചന

പ്രസിദ്ധ സ്പാനിഷ് ചിത്രകാരന്‍. 1923-ല്‍ ബാഴ്സിലോണയില്‍ ജനിച്ചു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം ബാഴ്സലോണിയ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടി. അക്കാലത്തു തന്നെ സ്വന്തം പരിശ്രമത്താല്‍ ഒരു ചിത്രകാരന്‍ എന്ന നിലയില്‍ അന്തോണി അറിയപ്പെടാനും തുടങ്ങി.

സര്‍റിയലിസ്റ്റ് സങ്കേതത്തില്‍ രചനകള്‍ ആരംഭിച്ച ഇദ്ദേഹം പില്‍ക്കാലത്ത് അബ്സ്ട്രാക്ഷനിലേക്ക് ചുവടുമാറ്റുകയും ആ രംഗത്തെ മികച്ച ചിത്രരചനകള്‍ നടത്തുകയും ചെയ്തു. ചായങ്ങള്‍ക്കു പുറമേ കളിമണ്ണും മാര്‍ബിള്‍ തരികളും മറ്റും ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് മിഴിവേകി. 'നത്തിങ് ഈസ് മീന്‍' എന്ന ലേഖനത്തിലൂടെ അന്തോണി ഇത്തരം സാധനങ്ങളുടെ ഉപയോഗത്തെ സാധൂകരിച്ചു. വിദേശയാത്രകള്‍ പലതും നടത്തിയ ഇദ്ദേഹത്തിന്റെ രചനകള്‍ ദേശാന്തരങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പെയിന്റിങ്ങിനു പുറമേ കൊത്തുചിത്രങ്ങളും ശിലാലേഖങ്ങളും അന്തോണിയുടെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു. ലോകപ്രസിദ്ധങ്ങളായ പല കലാശേഖരങ്ങളിലും ഇവ പ്രദര്‍ശിപ്പിച്ചുവരുന്നുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍