This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാഗസ് നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:25, 15 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടാഗസ് നദി

Tagus river

തെക്കുപടിഞ്ഞാറന്‍ യൂറോപ്പിലുള്ള ഐബീരിയന്‍ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി. സ്പാനിഷ് ഭാഷയില്‍ താജോ (Tajo) എന്നും പോര്‍ച്ചുഗീസ് ഭാഷയില്‍ തെജോ (Tejo) എന്നും ആണ് ഈ നദി അറിയപ്പെടുന്നത്. ക്യൂന്‍കാ (Cuenca) ടെറൂയല്‍ (Teruel) എന്നീ പ്രവിശ്യകളുടെ അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന സ്പെയിനിലെ സിയറാ ദ അല്‍ബാറസിന്‍ (Sierra de Albarraacin) നിരകളാണ് ടാഗസിന്റെ ഉദ്ഭവസ്ഥാനം. നീളം 1007 കി. മീ.

ഉദ്ഭവസ്ഥാനത്തു നിന്ന് പടിഞ്ഞാറന്‍ ദിശയിലേക്കൊഴുകുന്ന ഈ നദി സ്പെയിനിലെ ടൊളിഡോ (Toledo), അല്‍കാന്റാറ (Alcantara) എന്നീ പട്ടണങ്ങള്‍ കടന്ന് സു. 50 കി. മീ. ദൈര്‍ഘ്യത്തില്‍ സ്പെയിനിന്റേയും പോര്‍ച്ചുഗലിന്റേയും ജലാതിര്‍ത്തിയായി രൂപാന്തരപ്പെടുന്നു. തുടര്‍ന്ന് പോര്‍ച്ചുഗലിനെ മുറിച്ചു കടക്കുന്ന നദി ലിസ്ബണില്‍ (Lisbon) എത്തി അത്ലാന്തിക് സമുദ്രത്തില്‍ പതിക്കുന്നു. വിശാലമായ അഴിമുഖം ഈ നദിക്കുണ്ട്. യൂറോപ്പിലെ മെച്ചപ്പെട്ട തുറമുഖമായ ലിസ്ബണ്‍ (പോര്‍ച്ചുഗല്‍) ടാഗസ് നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്.

ടാഗസ് നദിക്കു കുറുകേ നിര്‍മാണം പൂര്‍ത്തിയായ (1966) സാലസാര്‍ പാലം (Salazar bridge) ലിസ്ബണിലെ അല്‍ക്കാന്റാറാ പ്രദേശത്തെ അല്‍മാദയുമായി (Almada) ബന്ധിപ്പിക്കുന്നു.

ടാഗസ് നദിയുടെ നീര്‍വാര്‍ച്ച പ്രദേശത്തിന് സു. 80,300 ച. കി. മീ. വിസ്തീര്‍ണമുണ്ട്. നദിയിലെ ചെറുജലപാതങ്ങള്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും പ്രാദേശിക ഗതാഗതത്തില്‍ ടാഗസ് പ്രധാന പങ്കുവഹിക്കുന്നു. അഴിമുഖത്തിനോടടുത്ത് സു. 200 കി. മീ. ദൂരം നദി ഗതാഗതയോഗ്യമാണ്. ടൊളിഡോയാണ് നദിക്കരയിലുള്ള പ്രധാന സ്പാനിഷ് പട്ടണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍