This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഝലം യുദ്ധം (ബി.സി. 326)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഝലം യുദ്ധം (ബി.സി. 326)

മാസിഡോണിയന്‍ ചക്രവര്‍ത്തി മഹാനായ അലക്സാണ്ടറും ഇന്ത്യന്‍ രാജാവായ പൗരവനും (പോറസ്) തമ്മില്‍ ഝലം നദീതീരത്തു (ഹൈദാസ്പസ്) വച്ചു ബി.സി. 326-ല്‍ നടന്ന യുദ്ധം. വ.പ. ഇന്ത്യയിലെ പ്രമുഖ രാജ്യമായിരുന്നു പൗരവന്റേത്. ഝലം നദിക്കും ചിനാബ് നദിക്കും ഇടയിലായിട്ടാണ് ഇത് സ്ഥിതി ചെയ്തത്. അയല്‍രാജ്യമായ തക്ഷശിലയിലെ അംഭിരാജാവ് അലക്സാണ്ടര്‍ക്ക് കീഴടങ്ങിയിരുന്നു. തക്ഷശിലയില്‍ നിന്നും പൗരവദേശത്തേക്കു പട നയിച്ച അലക്സാണ്ടറെ എതിര്‍ക്കാന്‍ ഝലം നദീതീരത്ത് പൗരവസേന തയ്യാറായി. 30,000 കാലാള്‍പ്പടയും 4,000 കുതിരപ്പടയും 200 ആനകളും അടങ്ങിയതായിരുന്നുവത്രെ പൗരവസേന. അലക്സാണ്ടറുടെ സൈന്യത്തിന്റെ തന്ത്രപൂര്‍വമായ മുന്നേറ്റം പൗരവസേനയെ പരാജയപ്പെടുത്തി. പൗരവന്റെ ധീരമായ ചെറുത്തുനില്പിനെ മാനിച്ച് അലക്സാണ്ടര്‍ രാജ്യം തിരിച്ചു നല്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍