This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:21, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളം അക്ഷരമാലയിലെ എട്ടാമത്തെ വ്യഞ്ജനം. മിക്ക ഭാരതീയ ഭാഷകളിലും എട്ടാമത്തെ വ്യഞ്ജനം ഇതുതന്നെ. എന്നാല്‍ ഇത് ദ്രാവിഡ ഭാഷാകുടുംബത്തിനു സ്വന്തമല്ല. സംസ്കൃതത്തില്‍ നിന്നു മലയാളം സ്വീകരിച്ചതാണിത്. ഉച്ചാരണസൗകര്യത്തിനായി വ്യഞ്ജനത്തോട് 'അ' എന്ന സ്വരം ചേര്‍ത്ത രൂപമാണ് 'ജ' (ജ്+അ = ജ). മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ ജാ, ജി, ജീ, ജു, ജൂ, ജൃ, ജെ, ജേ, ജൈ, ജൊ, ജോ, ജൗ എന്നിങ്ങനെയാണ് രൂപങ്ങള്‍.

ചിത്രം:Ja.png

'ച'വര്‍ഗത്തിലെ മൃദുവായ 'ജ' താലവ്യവും നാദിയായ അല്പപ്രാണവും കൂടിയാണ്. സംസ്കൃതത്തിലും മറ്റു ചില ഭാഷകളിലും നിന്നു മലയാളം കടംകൊണ്ട പദങ്ങളിലാണ് മുഖ്യമായും ഇതിന്റെ പ്രയോഗം. സംസ്കൃതത്തിലെ മൃദുവായ 'ജ' തദ്ഭവങ്ങളില്‍ 'ച'കാരമായോ 'യ'കാരമായോ 'ശ'കാരമായോ മാറാറുണ്ട്.

ഉദാ. ജലം - ചലം

അജന്‍ - അയന്‍

പൂജാരി - പൂശാരി

പദാദിയിലെ കൂട്ടക്ഷരത്തിന്റെ ആദ്യത്തെ ഘടകമായി വരുമ്പോള്‍ ഇത് 'ക'കാരമായി മാറുകയോ ലോപിക്കുകയോ ചെയ്യുന്നതായും കാണുന്നുണ്ട്.

ഉദാ. ജ്യേഷ്ഠ - കേട്ട (ജ്-ക്)

ജ്യേഷ്ഠന്‍ - ഏട്ടന്‍ (ജകാരം ലോപിക്കുന്നു)

ജ്ഞാനം - ഞാനം (ജകാരം ലോപിക്കുന്നു)

'ജ'കാരം ചേര്‍ന്നുള്ള കൂട്ടക്ഷരങ്ങള്‍ ഇവയാണ്: ജ്ജ, ജ്ഝ, ജ്ഞ, ജ്മ, ജ്യ, ജ്ര, ജ്വ, ജ്ജ്യ, ജ്ജ്വ, ജ്ഝ്യ, ഗ്ജ്യ, ഞ്ജ, ഡ്ജ, ബ്ജ, മ്ജ, ര്‍ജ, ഴ്ജ, ബ്ജ്യ, മ്ജ്ഞ, മ്ജ്വ, ര്‍ജ്ജ, ര്‍ജ്ഝ, ര്‍ജ്വ, ര്‍ജ്ജ്യ. ഇവയില്‍ പദാദിയില്‍ വരുന്നവ താഴെപ്പറയുന്നവയാണ്.

ജ്ഞ - ജ്ഞാനം

ജ്മ - ജ്മായത്തു

ജ്യ - ജ്യാമിതി

ജ്ര - ജ്രയസ്സ്

ജ്വ - ജ്വലനം

അനുനാസികത്തെത്തുടര്‍ന്നുവരുന്ന 'ജകാരം' ഉച്ചാരണത്തില്‍ പലപ്പോഴും അനുനാസികമായി മാറിക്കാണാറുണ്ട്. ഉദാ. വ്യഞ്ജനം-വ്യഞ്ഞനം. ഉച്ചാരണപരമായ മറ്റൊരു വസ്തുത 'ജ' കാരത്തോടു ചേര്‍ന്നുവരുന്ന 'അ' കാരം 'എ'കാരമാകും എന്നതാണ്. ഉദാ. ജലം-ജെലം, ജന്മി, ജെന്മി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍