This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്ഞാനാനന്ദസരസ്വതി (1885 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്ഞാനാനന്ദസരസ്വതി (1885 - 1952)

സന്ന്യാസിയും സാഹിത്യകാരനും. 1885-ല്‍ പാലക്കാട് കരിമ്പുഴയില്‍ ജനിച്ചു. ഗോവിന്ദന്‍ നായര്‍ എന്നാണ് പൂര്‍വാശ്രമത്തിലെ പേര്. ഋഷികേശത്ത് ശിവാനന്ദസരസ്വതിയില്‍ നിന്ന് ഇദ്ദേഹം സന്ന്യാസം സ്വീകരിച്ച് (1951) ജ്ഞാനാനന്ദസരസ്വതി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. 1952-ല്‍ ഇദ്ദേഹം പല്ലൂര്‍ എന്ന സ്ഥലത്ത് ജ്ഞാനാനന്ദാശ്രമം ആരംഭിച്ചു. മികച്ച വാഗ്മിയും ഗ്രന്ഥകാരനുമായ ഇദ്ദേഹം അറുപതിലേറെ ആധ്യാത്മികഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ പ്രമുഖങ്ങള്‍ മഹാഭാരത സാരസര്‍വസ്വം, ഭാഗവത രഹസ്യം, രാമായണതത്ത്വം, വേദാനുവിജ്ഞാനം, ബ്രഹ്മസൂത്രം വ്യാഖ്യാനം, ഭഗവത്ഗീതാവ്യാഖ്യാനം, ഉപനിഷത് വ്യാഖ്യാനം എന്നിവയാണ്. 1952-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍