This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്ഞാനാംബിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്ഞാനാംബിക

മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം. ആദ്യത്തെ ശബ്ദചിത്രമായ 'ബാലന്റെ' വിതരണക്കാരായിരുന്ന ശ്യാമളാ പിക്ചേഴ്സിനുവേണ്ടി 1940-ല്‍ അണ്ണാമല ചെട്ടിയാര്‍ ആണ് ഇതു നിര്‍മിച്ചത്. ജ്ഞാനാംബിക എന്ന നോവലിന്റെ കര്‍ത്താവായ സി. മാധവന്‍ പിള്ളയാണ് ചിത്രത്തിനു തിരക്കഥയെഴുതിയത്. ബാലന്റെ സംവിധായകനായ എസ്. നൊട്ടാണി തന്നെ ഇതും സംവിധാനം ചെയ്തു. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, സി.കെ. രാജം, പി.കെ. കമലാക്ഷി, സി. മാധവന്‍ പിള്ള, പൊന്നമ്മ, കെ.കെ. അരൂര്‍, ഓച്ചിറ ചെല്ലപ്പന്‍ പിള്ള, തിരുവമ്പാടി പാച്ചുപിള്ള, ആലപ്പി വിന്‍സെന്റ്, എം.സി. ശങ്കു, എ.ബി. പയസ് എന്നിവരായിരുന്നു നടീനടന്മാര്‍. മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകനായിരുന്നു ഗാനരചന നിര്‍വഹിച്ചത്.


'ബാലനി'ലെന്നപോലെ രണ്ടാനമ്മയുടെ ക്രൂരതയാണ് ഇതിലെയും മുഖ്യ ഇതിവൃത്തം. വമ്പിച്ച പ്രദര്‍ശനവിജയം നേടിയ ചിത്രമാണ് 'ജ്ഞാനാംബിക'.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍