This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്ഞാനപ്പാന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്ഞാനപ്പാന

പൂന്താനം നമ്പൂതിരി രചിച്ച ലഘുഗാനകാവ്യം. അത്യുദാത്തമായ ജീവിത രഹസ്യങ്ങള്‍ അത്യന്തം ലളിതമായി പ്രതിപാദിക്കുന്ന ജ്ഞാനപ്പാന കൃഷ്ണഭക്തിയുടെ വികാരഭരിതമായ ആവിഷ്കാരമാണ്. ഭൗതികമായ സുഖഭോഗങ്ങള്‍ക്കുവേണ്ടി ഉഴറുന്ന മനുഷ്യനെ അവയുടെ നിരര്‍ഥകത ബോധ്യപ്പെടുത്തുകയും ഈശ്വരചിന്ത മാത്രമാണ് മോചനമാര്‍ഗമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു പൂന്താനം.

'രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍

മാളിക മുകളേറിയ മന്നന്റെ

തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍'

തുടങ്ങിയ കാവ്യഭാഗങ്ങള്‍ ഏറെ പ്രസിദ്ധമാണ്.

തന്റെ കടിഞ്ഞൂല്‍ പുത്രന്റെ അകാല നിര്യാണത്തോടെ നിര്‍വേദാവസ്ഥയിലെത്തിയ കവി ഈശ്വരാര്‍പ്പണത്തിലൂടെ മനഃശാന്തി കണ്ടെത്തുന്നതിനായി രചിച്ചതാണ് ജ്ഞാനപ്പാന എന്ന് ഐതിഹ്യമുണ്ട്. കൃതിയില്‍ ഇതിന്റെ സൂചനകള്‍ പ്രകടമായുണ്ട്.

'ഉണ്ണിക്കൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍

ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്'

സമകാലിക ജീവിതത്തില്‍ നിലനിന്നിരുന്ന അനാശാസ്യ പ്രവണതകളെ നിശിതമായി വിമര്‍ശിക്കുന്ന കൃതി എന്ന നിലയിലും ജ്ഞാനപ്പാന ശ്രദ്ധേയമാണ്. ലളിതവും സരളവുമായ ശൈലിയിലുള്ള ഈ ഗാനാത്മകകാവ്യം ശുദ്ധമലയാള കവിതയ്ക്ക് ഏറ്റവും നല്ല മാതൃകയാണ്. നൂറ്റാണ്ടുകളായി ജനങ്ങളെ സാന്മാര്‍ഗത്തിലേക്കും സാത്ത്വിക ചിന്തയിലേക്കും നയിക്കുന്നതിന് സഹായിച്ച കാവ്യം എന്ന നിലയിലും ജ്ഞാനപ്പാനയ്ക്ക് പ്രസക്തിയുണ്ട് നോ. പൂന്താനം നമ്പൂതിരി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍