This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്ഞാനനിക്ഷേപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്ഞാനനിക്ഷേപം

മലയാളത്തിലെ മൂന്നാമത്തെ വര്‍ത്തമാന പത്രം. രാജ്യസമാചാരം (1847), പശ്ചിമോദയം (1847) എന്നിവയാണ് അതിനു മുമ്പുണ്ടായ പത്രങ്ങള്‍. ജ്ഞാനനിക്ഷേപം 1848 ന.-ല്‍ (1023 വൃശ്ചികം 1) സി.എം.എസ് പ്രസില്‍ അച്ചടിച്ച് കോട്ടയത്തു നിന്നു പ്രസിദ്ധീകരിച്ചു തുടങ്ങി. ആര്‍ച്ച് ഡീക്കന്‍ കോശി ആയിരുന്നു ആദ്യപ്രസാധകന്‍. പിന്നീട് റവ. ജോര്‍ജ് മാത്തനും പത്രത്തിന്റെ നടത്തിപ്പില്‍ സഹകരിച്ചു. സി.എസ്.ഐ. മധ്യകേരള ഇടവകയുടെ മുഖപത്രമാണ്.

മതകാര്യപ്രചാരണം ലക്ഷ്യം വച്ചുണ്ടായ പ്രസിദ്ധീകരണമായിരുന്നു രാജ്യസമാചാരം. പശ്ചിമോദയമാകട്ടെ പൊതുവിജ്ഞാനവിതരണമാണ് ലക്ഷ്യമാക്കിയത്. ഈ രണ്ടു ലക്ഷ്യങ്ങളും ഏകോപിപ്പിച്ച ആദ്യത്തെ പത്രം ജ്ഞാനനിക്ഷേപമാണ്. ആദ്യത്തെ രണ്ടു പത്രങ്ങളും കല്ലച്ചുകൊണ്ട് കോപ്പി എടുത്താണ് വിതരണം ചെയ്തിരുന്നത്. ജ്ഞാനനിക്ഷേപമാണ് അച്ചടിയന്ത്രത്തിലെ മഷിപുരണ്ട ആദ്യത്തെ പത്രം.

ഡെമ്മി 1/8 വലുപ്പത്തില്‍ 14 പോയിന്റ് അക്ഷരങ്ങളില്‍ അച്ചടിച്ച ഈ പത്രികയുടെ ഓരോ ലക്കത്തിനും 8 പേജു വീതം ഉണ്ടായിരുന്നു. ഇന്നത്തെ മൂന്നരപൈസയ്ക്കു തുല്യമായ ഒരു ചക്രമായിരുന്നു വില.

അച്ചടി, സംവിധാനം, ഭാഷ, ഉള്ളടക്കം, പത്രധര്‍മം, വാര്‍ത്താസംക്ഷേപണം എന്നിവയില്‍ നിരവധി സവിശേഷതകള്‍ പുലര്‍ത്തിയ പത്രികയായിരുന്നു ഇത്. ഇതിന്റെ ഓരോ ലക്കത്തിലും ആദ്യ പേജില്‍ 'സംഗതിവിവരങ്ങള്‍' എന്ന പേരില്‍ വിഷയവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഈ രീതി സ്വീകരിച്ച ആദ്യത്തെ പത്രവും ജ്ഞാനനിക്ഷേപം തന്നെയാണ്. അതതു മാസത്തെ ഇംഗ്ലീഷ് മലയാളം കലണ്ടര്‍ ഓരോ ലക്കത്തിലും ചേര്‍ത്തിരുന്നു.

ആധുനിക മലയാള ഗദ്യത്തിന്റെ വിഹാരരംഗമായിരുന്നു ജ്ഞാനനിക്ഷേപം. ആഖ്യായിക ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ പത്രം എന്ന സവിശേഷത കൂടി ഇതിനുണ്ട്. ആര്‍ച്ച് ഡീക്കന്‍ കോശിയുടെ പുല്ലേലിക്കുഞ്ചു ഇതിലാണ് ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്. നാട്ടുവര്‍ത്തമാനങ്ങളും സര്‍ക്കാര്‍ അറിയിപ്പുകളും അച്ചടിച്ച ആദ്യത്തെ പത്രവും ഇതു തന്നെ.

വിദേശവാര്‍ത്താസംഗ്രഹം, മുഖാമുഖങ്ങള്‍, മനുഷ്യന്‍ എന്താകുന്നു എന്നതിനെപ്പറ്റിയുള്ള വിവരണങ്ങള്‍, ഭാഷാപഠനങ്ങള്‍, കത്തുകള്‍ ഭൂവിജ്ഞാനപരമായ ലേഖനങ്ങള്‍, ഗ്രഹാദികളെക്കുറിച്ചുള്ള വിവരങ്ങള്‍, ആഴ്ചവട്ടങ്ങള്‍ തുടങ്ങിയ നിരവധി പക്തികല്‍ കൊണ്ടു സമ്പന്നമായിരുന്നു. 125 കൊല്ലം തുടര്‍ച്ചയായി ജ്ഞാനനിക്ഷേപം പ്രസിദ്ധീകരിക്കുകയുണ്ടായി.ജ്ഞാനനിക്ഷേപം

മലയാളത്തിലെ മൂന്നാമത്തെ വര്‍ത്തമാന പത്രം. രാജ്യസമാചാരം (1847), പശ്ചിമോദയം (1847) എന്നിവയാണ് അതിനു മുമ്പുണ്ടായ പത്രങ്ങള്‍. ജ്ഞാനനിക്ഷേപം 1848 ന.-ല്‍ (1023 വൃശ്ചികം 1) സി.എം.എസ് പ്രസില്‍ അച്ചടിച്ച് കോട്ടയത്തു നിന്നു പ്രസിദ്ധീകരിച്ചു തുടങ്ങി. ആര്‍ച്ച് ഡീക്കന്‍ കോശി ആയിരുന്നു ആദ്യപ്രസാധകന്‍. പിന്നീട് റവ. ജോര്‍ജ് മാത്തനും പത്രത്തിന്റെ നടത്തിപ്പില്‍ സഹകരിച്ചു. സി.എസ്.ഐ. മധ്യകേരള ഇടവകയുടെ മുഖപത്രമാണ്.

മതകാര്യപ്രചാരണം ലക്ഷ്യം വച്ചുണ്ടായ പ്രസിദ്ധീകരണമായിരുന്നു രാജ്യസമാചാരം. പശ്ചിമോദയമാകട്ടെ പൊതുവിജ്ഞാനവിതരണമാണ് ലക്ഷ്യമാക്കിയത്. ഈ രണ്ടു ലക്ഷ്യങ്ങളും ഏകോപിപ്പിച്ച ആദ്യത്തെ പത്രം ജ്ഞാനനിക്ഷേപമാണ്. ആദ്യത്തെ രണ്ടു പത്രങ്ങളും കല്ലച്ചുകൊണ്ട് കോപ്പി എടുത്താണ് വിതരണം ചെയ്തിരുന്നത്. ജ്ഞാനനിക്ഷേപമാണ് അച്ചടിയന്ത്രത്തിലെ മഷിപുരണ്ട ആദ്യത്തെ പത്രം.

ഡെമ്മി 1/8 വലുപ്പത്തില്‍ 14 പോയിന്റ് അക്ഷരങ്ങളില്‍ അച്ചടിച്ച ഈ പത്രികയുടെ ഓരോ ലക്കത്തിനും 8 പേജു വീതം ഉണ്ടായിരുന്നു. ഇന്നത്തെ മൂന്നരപൈസയ്ക്കു തുല്യമായ ഒരു ചക്രമായിരുന്നു വില.

അച്ചടി, സംവിധാനം, ഭാഷ, ഉള്ളടക്കം, പത്രധര്‍മം, വാര്‍ത്താസംക്ഷേപണം എന്നിവയില്‍ നിരവധി സവിശേഷതകള്‍ പുലര്‍ത്തിയ പത്രികയായിരുന്നു ഇത്. ഇതിന്റെ ഓരോ ലക്കത്തിലും ആദ്യ പേജില്‍ 'സംഗതിവിവരങ്ങള്‍' എന്ന പേരില്‍ വിഷയവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഈ രീതി സ്വീകരിച്ച ആദ്യത്തെ പത്രവും ജ്ഞാനനിക്ഷേപം തന്നെയാണ്. അതതു മാസത്തെ ഇംഗ്ളീഷ് മലയാളം കലണ്ടര്‍ ഓരോ ലക്കത്തിലും ചേര്‍ത്തിരുന്നു.

ആധുനിക മലയാള ഗദ്യത്തിന്റെ വിഹാരരംഗമായിരുന്നു ജ്ഞാനനിക്ഷേപം. ആഖ്യായിക ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ പത്രം എന്ന സവിശേഷത കൂടി ഇതിനുണ്ട്. ആര്‍ച്ച് ഡീക്കന്‍ കോശിയുടെ പുല്ലേലിക്കുഞ്ചു ഇതിലാണ് ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്. നാട്ടുവര്‍ത്തമാനങ്ങളും സര്‍ക്കാര്‍ അറിയിപ്പുകളും അച്ചടിച്ച ആദ്യത്തെ പത്രവും ഇതു തന്നെ.

വിദേശവാര്‍ത്താസംഗ്രഹം, മുഖാമുഖങ്ങള്‍, മനുഷ്യന്‍ എന്താകുന്നു എന്നതിനെപ്പറ്റിയുള്ള വിവരണങ്ങള്‍, ഭാഷാപഠനങ്ങള്‍, കത്തുകള്‍ ഭൂവിജ്ഞാനപരമായ ലേഖനങ്ങള്‍, ഗ്രഹാദികളെക്കുറിച്ചുള്ള വിവരങ്ങള്‍, ആഴ്ചവട്ടങ്ങള്‍ തുടങ്ങിയ നിരവധി പക്തികല്‍ കൊണ്ടു സമ്പന്നമായിരുന്നു. 125 കൊല്ലം തുടര്‍ച്ചയായി ജ്ഞാനനിക്ഷേപം പ്രസിദ്ധീകരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍