This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്ഞാനകര്‍മ സമുച്ചയവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്ഞാനകര്‍മ സമുച്ചയവാദം

മോക്ഷപ്രാപ്തിക്ക് കര്‍മവും ജ്ഞാനവും കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു മാര്‍ഗം അവലംബിക്കണമെന്നു നിര്‍ദേശിക്കുന്ന ഭാരതീയ ചിന്താപദ്ധതി. മണ്ഡനമിശ്രന്‍, കുമാരിലഭട്ടന്‍, രാമാനുജന്‍, ഭാസ്കരന്‍, മധ്വന്‍, വല്ലഭന്‍ എന്നീ ദാര്‍ശനികരാണ് ഇതിന്റെ പ്രമുഖ വക്താക്കള്‍. ശരിയായ ജ്ഞാനം ആര്‍ജിക്കുന്നതിനും അതുവഴി മോക്ഷം പ്രാപിക്കുന്നതിനും കര്‍മവും ഉപാസനയും അത്യന്താപേക്ഷിതമാണ്. അജ്ഞതയുടെയും ദുരിതങ്ങളുടെയും ലോകത്തില്‍ നിന്നു മോചനം ലഭിക്കാന്‍ കര്‍മബന്ധം വിച്ഛേദിക്കേണ്ടതുണ്ട്. കര്‍മഫലമായി ആത്മാവിനു സംഭവിച്ചിരിക്കുന്ന അശുദ്ധി നീക്കി അതിനെ നിര്‍മലമാക്കുന്നതിന് കര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും സംയോജനം അനിവാര്യമാണ്. മോക്ഷത്തിനു കര്‍മം നേരിട്ടുള്ള മാര്‍ഗമല്ലെങ്കിലും ആത്മാവിനെ ശുദ്ധീകരിക്കുന്നതിന് അതു നല്ലതാണ്.

ജ്ഞാനകര്‍മ സമുച്ചയവാദികള്‍ പൂര്‍വ-ഉത്തരമീമാംസകള്‍ കൂട്ടിച്ചേര്‍ത്ത് അതിനെ ഒറ്റശാസ്ത്രമായി കണക്കാക്കുന്നു. ജ്ഞാനമീമാംസയുടെ അര്‍ഥവും വ്യാപ്തിയും ഗ്രഹിക്കുന്നതിനും കര്‍മമീമാംസയുടെ പഠനം അനിവാര്യമാണെന്ന് അവര്‍ വാദിക്കുന്നു. ഈശ്വരഭക്തിയും ഉപാസനയും വേദാന്തപഠനത്തിന് ഒരു മുന്‍ ഉപാധിയും, വേദാന്തം പൂര്‍വമീമാംസയുടെ തുടര്‍ച്ചയും ആണന്ന് മധ്വന്‍, വല്ലഭന്‍ എന്നീ ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍