This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഹര്‍, ഐ.എസ്. (1922 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഹര്‍, ഐ.എസ്. (1922 - )

ചലച്ചിത്രനടന്‍, സംവിധായകന്‍, നിര്‍മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഭാരതീയന്‍. 1922 മാ. 22-നു തള്ളഗാങ്ങില്‍ (ഇപ്പോള്‍ പാകിസ്താനില്‍) ജനിച്ചു. രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും നിയമബിരുദവും നേടിയശേഷം പഞ്ചാബ് സ്റ്റേറ്റ്കോണ്‍ഗ്രസ്സിന്റെ പ്രചാരണ വിഭാഗം സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ചലച്ചിത്ര രംഗത്തേക്കു തിരിഞ്ഞു. നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എക് ഥീ ലാര്‍കീ, അഫ്സാനാ, നാസ്തിക്, ഹം സബ് ചോര്‍ ഹൈ, ഗോവ, കാശ്മീര്‍, ജയ് ബംഗ്ലാദേശ് എന്നീ ചലച്ചിത്രങ്ങളുടെ നിര്‍മാണത്തില്‍ സംവിധായകനായും രചയിതാവായും പ്രവര്‍ത്തിച്ചു. ട്വന്റിയത്ത് സെഞ്ച്വറി ഫോക്സിന്റെ ഹാരി ബ്ലാക് ആന്‍ഡ് ദ ടൈഗര്‍ എന്ന ചലച്ചിത്രത്തില്‍ പ്രധാനഭാഗം അഭിനയിച്ചതോടെ വിദേശനിര്‍മിത ചലച്ചിത്രങ്ങളില്‍ പ്രധാനവേഷം അഭിനയിച്ച ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി ജോഹറിനു ലഭിച്ചു. ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് ബ്രിട്ടീഷ് ഓസ്കാര്‍ ബഹുമതിക്ക് ഇദ്ദേഹത്തിന്റെ പേരും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ലാറന്‍സ് ഒഫ് അറേബ്യ, നോര്‍ത് വെസ്റ്റ് ഫ്രോണ്ടിയര്‍മായ, ഡെത്ത് ഓണ്‍ ദ നൈല്‍ എന്നീ ഇംഗ്ലീഷ് ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു.

അടിയന്തിരാവസ്ഥക്കാലത്ത് ഇദ്ദേഹം രചന നിര്‍വഹിച്ചു നിര്‍മിച്ച പല ടി.വി. നാടകങ്ങളും നിരോധിക്കപ്പെട്ടിരുന്നു. നിരവധി തവണ ജോഹര്‍ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അധ്യക്ഷനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍