This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫ് I (1678 - 1711)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോസഫ് I (1678 - 1711)

വിശുദ്ധ റോമാ ചക്രവര്‍ത്തിയും (1705-11) ഹംഗറിയിലെ രാജാവും (1687-1711). റോമാ ചക്രവര്‍ത്തി ലിയോപോള്‍ഡ് I-ന്റെ പുത്രനായി ഇദ്ദേഹം 1678 ജൂല. 26-നു വിയന്നയില്‍ ജനിച്ചു. 1687-ല്‍ ഹംഗറിയിലെ രാജാവായ ഇദ്ദേഹം പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 1705-ല്‍ റോമാ ചക്രവര്‍ത്തിയായി. സ്പാനിഷ് പിന്തുടര്‍ച്ചാ യുദ്ധത്തില്‍ (1701-14) ജോസഫ് ഏര്‍പ്പെട്ടിരുന്നു. സ്പെയിനിലെ അനന്തരാവകാശത്തിനുവേണ്ടി ബ്രിട്ടനോടു ചേര്‍ന്ന് ഫ്രാന്‍സിനെതിരായി പൊരുതി. തന്റെ ഇളയ സഹോദരന്‍ ചാള്‍സിനെ (പില്ക്കാലത്ത് ചാള്‍സ് VI എന്ന പേരില്‍ ഇദ്ദേഹത്തിന്റെ പിന്‍ഗാമി) സ്പെയിനിലെ രാജാവാക്കാന്‍ ശ്രമിച്ചു. ഇക്കാര്യത്തില്‍ പോപ്പ് ക്ലമന്റ് XI-നെ എതിര്‍ക്കുകയും ചെയ്തു. ഹംഗറിയില്‍ ഫ്രാന്‍സിസ് റാക്കോസ് II-ന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ ഇദ്ദേഹം നേരിട്ടു. 1711 ഏ. 17-നു ജോസഫ് വിയന്നയില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍