This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫ്, ടി.കെ. (1885-1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോസഫ്, ടി.കെ. (1885-1963)

ചരിത്ര ലേഖകനും സാഹിത്യകാരനും. 1885-ല്‍ ചെങ്ങന്നൂരിലെ തേരകത്തു കുടുംബത്തില്‍ ജനിച്ചു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ്. കോളജ്, തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജ്, തിരുവനന്തപുരം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇദ്ദേഹം 1914-ല്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടു. പിന്നീട് കേരള സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി. സര്‍വകലാശാലയുടെ ജേണല്‍ ഒഫ് ഇന്ത്യന്‍ ഹിസ്റ്ററി എന്ന ത്രൈമാസികത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു ഇദ്ദേഹം. നസ്രാണി ദീപിക, മലയാള മനോരമ, ഭാഷാപോഷിണി എന്നീ പ്രസിദ്ധീകരണങ്ങളില്‍ സാഹിത്യരചന നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ആന്റിക്വറി, മോഡേണ്‍ റിവ്യൂ, ഏഷ്യാറ്റിക് സൊസൈറ്റി പേപ്പേഴ്സ് എന്നിവയില്‍ ചരിത്ര സംബന്ധിയായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കേരള സൊസൈറ്റി പേപ്പേഴ്സിന്റെ പത്രാധിപരായും സേവനമനുഷ്ഠിച്ചു. മലബാര്‍ നസ്രാണികളുടെ നാലു ചെപ്പേടുകള്‍, പ്രാചീന ഇന്ത്യയിലെ ക്രിസ്തുമതപ്രചാരം, തോമസ് കാനാ, ക്രിസ്തുമത ഗീതം, വാനവിലാസം തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1963 മേയ് 8-ന് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍