This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫ്, എം.ഒ. നെടുങ്കുന്നം (1911 - 76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോസഫ്, എം.ഒ. നെടുങ്കുന്നം (1911 - 76)

പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും. 1911 ജൂണ്‍ 26-നു ചങ്ങനാശേരി താലൂക്കിലുള്ള നെടുങ്കുന്നത്ത് മരുത്തുപ്പറമ്പില്‍ ജനിച്ചു. ചങ്ങനാശേരി എസ്.ബി. കോളജില്‍ നിന്നു ബിരുദം നേടി. 1929 മുതല്‍ 31 വരെ അധ്യാപകനായിരുന്നു. തുടര്‍ന്ന് സത്യദീപം സഹപത്രാധിപര്‍, ഗോമതി പത്രത്തിന്റെ എറണാകുളം പ്രതിനിധി, മലബാര്‍ മെയില്‍ പത്രാധിപസമിതിയംഗം, തൊഴിലാളി പത്രാധിപര്‍, കേരള കത്തോലിക്ക യുവലോകം പത്രാധിപര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കവിത, ജീവചരിത്രം, ഗവേഷണം, ചരിത്രം എന്നീ മേഖലകളിലായി ജോസഫ് അമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച പ്രസിദ്ധ ജീവചരിത്രഗ്രന്ഥമാണ് തച്ചില്‍ മാത്തൂത്തരകന്‍. മറ്റു കൃതികളില്‍ മുഖ്യമായവ സ്മരണാഞ്ജലി, പ്രബന്ധരത്നാവലി, ജീവിതദര്‍ശനം, കേരള സഭാതാരങ്ങള്‍, കേരള ക്രിസ്ത്യാനികള്‍, ഭാഷാപ്രേമികള്‍ എന്നിവയാണ്. ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറത്തിന്റെ സാഹിത്യതാരം അവാര്‍ഡും നസ്രാണി നവജീവ പരിഷത്തിന്റെ മെഡലും ഇദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം 1976 ഏ. 7-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍