This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ് I (1660 - 1727) - ഇംഗ്ലണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ് I (1660 - 1727) - ഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെയും അയര്‍ലണ്ടിലെയും രാജാവ് (ഭ.കാ. 1714-27) ഫനോവറിലെ ഇലക്റ്റര്‍ ഏണെസ്റ്റ് ആഗസ്റ്റിന്റെയും ഇംഗ്ലണ്ടിലെ ജെയിംസ് I-ന്റെ പൗത്രി സോഫിയയുടെയും മകനായി 1660 മാ. 28-നു ഫനോവറിലെ ഒസ്നാബ്രൂക്കില്‍ ജനിച്ചു. 1707-ല്‍ സൈനിക കമാന്‍ഡറായി. പലയുദ്ധങ്ങളിലും ഇദ്ദേഹം മാല്‍ബറോ പ്രഭുവിനെ സഹായിച്ചിട്ടുണ്ട്. കിരീടാവകാശിയായിരുന്ന സോഫിയയും (1714 ജൂണ്‍ 8) ആനി രാജ്ഞിയും (ആഗ. 1) മരിച്ചതോടെ 1707-ലെ സെറ്റില്‍മെന്റ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഫനോവര്‍ വംശജനായ ഇദ്ദേഹം 1714 ഒ. 20-ന് ഇംഗ്ലണ്ടിലെ രാജാവായി. 1715-ലെ ജാക്കോബൈറ്റ് ലഹള ഇദ്ദേഹത്തിനു നേരിടേണ്ടിവന്നു. ഇദ്ദേഹം മന്ത്രിസഭയില്‍ ആധ്യക്ഷം വഹിച്ചിരുന്നില്ല. സ്പെയിനുമായി യുദ്ധം ചെയ്തു. (1717-18). ഇദ്ദേഹത്തിന്റെ കാലത്ത് 1720-ല്‍ ഇംഗ്ലണ്ടില്‍ കടുത്ത സാമ്പത്തികത്തകര്‍ച്ച അനുഭവപ്പെട്ടു. ഇദ്ദേഹത്തിന് ഇംഗ്ലണ്ടിന്റെ ഭരണപരമായ കാര്യങ്ങളില്‍ താത്പര്യം കുറവായിരുന്നു. 1727 ജൂണ്‍ 11-ന് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍