This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ് IV (1762 - 1830) - ഇംഗ്ലണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ് IV (1762 - 1830) - ഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെ രാജാവ് (ഭ.കാ. 1820-30) ജോര്‍ജ് III-ന്റെ മകനായി 1762 ആഗ. 12-ന് ഇദ്ദേഹം ലണ്ടനില്‍ ജനിച്ചു. പിതാവിനെ എതിര്‍ത്തുകൊണ്ട് ഇദ്ദേഹം പ്രതിപക്ഷത്തുള്ള വിഗ് കക്ഷിക്കാരോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ദുര്‍വ്യയവും പെരുമാറ്റ ദൂഷ്യവും ഇദ്ദേഹത്തിന് ജനപിന്തുണ ഇല്ലാതാക്കി. പിതാവിന്റെ അനാരോഗ്യത്തെത്തുടര്‍ന്ന് 1811-ല്‍ ജോര്‍ജ് III-ന്റെ റീജന്റായി ജോര്‍ജ് VI ഭരണം തുടങ്ങി. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 1820-ല്‍ ഇദ്ദേഹം രാജാവായി. ഇംഗ്ലണ്ടിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇദ്ദേഹത്തിന് സ്വാധീനം ചെലുത്താനായില്ല. 1829-ല്‍ കാത്തലിക് ഇമാന്‍സിപ്പേഷന്‍ നിയമം പാസ്സായതാണ് ഇദ്ദേഹത്തിന്റെ കാലത്തെ പ്രധാന സംഭവം. രാജാവ് ഈ നിയമം നിലവില്‍ വരുന്നതിനെതിരായിരുന്നു. 1830 ജൂണ്‍ 26-ന് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍