This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ് II (1683 - 1760) - ഇംഗ്ലണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ് II (1683 - 1760) - ഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെയും അയര്‍ലണ്ടിലെയും രാജാവ് (ഭ.കാ. 1727-60). ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോര്‍ജ് I-ന്റെ മകനായി 1683 ന. 10-നു ജനിച്ചു. പിതാവ് ഇംഗ്ലണ്ടിലെ രാജാവായപ്പോള്‍ (1714) ജോര്‍ജ് II ഇംഗ്ലണ്ടിലെത്തി. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 1727-ല്‍ ഇദ്ദേഹം രാജാവായി. അമേരിക്കയില്‍ ഇംഗ്ലണ്ടിന്റെ വാണിജ്യകാര്യങ്ങളില്‍ കുഴപ്പം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം സ്പെയിനുമായി യുദ്ധം ചെയ്തു (1739). ആസട്രിയന്‍ പിന്തുടര്‍ച്ചാ യുദ്ധത്തില്‍ ഇടപെട്ട് ഇദ്ദേഹം ഡെറ്റിന്‍ജനില്‍ യുദ്ധത്തിനു നേരിട്ടിറങ്ങി (1743). ജാക്കോബൈറ്റ് ലഹള അമര്‍ച്ച ചെയ്തു (1745). ഫ്രാന്‍സും ഇംഗ്ലണ്ടുമായുള്ള സപ്തവത്സരയുദ്ധം(1756-63) തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. 1760 ഒ. 25-ന് ഇദ്ദേഹം ലണ്ടനില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍