This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ്, കെ.എസ്. (1927 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ്, കെ.എസ്. (1927 - 88)

കെ.എസ്.ജോര്‍ജ്

മലയാള ജനകീയ ഗായകന്‍. 1927 ഡി. 2-ന് ആലപ്പുഴയിലെ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. കാര്യമായ സ്കൂള്‍ വിദ്യാഭ്യാസമോ സംഗീതാഭ്യസനമോ നടത്തുവാന്‍ കഴിഞ്ഞില്ല. പുനലൂര്‍ പേപ്പര്‍ മില്ലിലെ തൊഴിലാളിയായി ജീവിതം ആരംഭിച്ചു. അക്കാലത്തു തന്നെ അറിയപ്പെടുന്ന ഗായകനായി. 1950-ല്‍ കെ.പി.എ.സിയുടെ 'എന്റെ മകനാണു ശരി' എന്ന നാടകത്തിലെ ഗാനങ്ങള്‍ ആലപിക്കാന്‍ അവസരം ലഭിച്ചു തുടര്‍ന്ന് രണ്ടു ദശാബ്ദത്തോളം കെ.പി.എ.സിക്കുവേണ്ടി പാടി. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി', 'സര്‍വേക്കല്ല്', 'അശ്വമേധം' എന്നീ നാടകങ്ങളിലെ ഗാനങ്ങളാണ് ജോര്‍ജിനെ പ്രസിദ്ധനാക്കിയത്. ഇദ്ദേഹം പാടിയ 'പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്...', 'ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ' തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി നിരവധി ഗാനമമേളകള്‍ നടത്തിയിട്ടുണ്ട്. പില്ക്കാലത്ത് സ്വന്തമായി ഗാനമേളട്രൂപ്പ് സംഘടിപ്പിച്ചു. ചലച്ചിത്രരംഗത്ത് ആദ്യമായി പാടിയതു 'കാലം മാറുന്നു' എന്ന ചിത്രത്തിനുവേണ്ടിയാണ്. 1988 മേയ് 19-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍